Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അമ്മയുടെ ശക്തി ചോരുന്നു; നിൽക്കക്കള്ളിയില്ലാതെ മോഹൻലാൽ കേരളത്തിൽ മടങ്ങിയെത്തുന്നതിന് മുമ്പ് അമ്മയുടെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ഇടവള ബാബുവിന്റെ ശ്രമം

29 JUNE 2018 03:07 PM IST
മലയാളി വാര്‍ത്ത

നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ മരവിപ്പിക്കാൻ സാധ്യത. മോഹൻലാൽ കേരളത്തിൽ മടങ്ങിയെത്തുന്നതിന് മുമ്പ് അമ്മയുടെ ഉന്നതതല യോഗം വിളിച്ച് ചേർത്ത് ഇടവള ബാബു തീരുമാനം പ്രഖ്യാപിക്കുമെന്നറിയുന്നു. ദിലീപ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അമ്മ ഇത്തരമൊരു തീരുമാനമെടുക്കുക. ജൂലൈ രണ്ടാം വാരം മാത്രമേ മോഹൻലാൽ കേരളത്തിൽ മടങ്ങിയെത്തുകയുള്ളു.

അമ്മയുടെ ശക്തി ചോർന്ന പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റാൻ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ അറിവോടെ അമ്മ ഭാരവാഹികൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. തീരുമാനം ഇങ്ങനെയായില്ലെങ്കിൽ സംഘടനയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

അമ്മയുടെ എക്സിക്യൂട്ടീവ് വിളിക്കണമെന്നാണ് വിമതരുടെ ആവശ്യം. കൂടുതൽ താരങ്ങൾ അമ്മക്കെതിരെ രംഗത്തെത്തുമോ എന്ന പേടിയിലാണ് എക്സിക്യൂട്ടീവ്. ഇടവേള ബാബുവിന് നേരേയാണ് തെറിയഭിഷേകം. തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന തരത്തിലാണ് മോഹൻലാലിന്റെ നിലപാട്. ഇത് കൂടുതൽ ചർച്ചക്ക് കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല. മോഹൻലാൽ വിവാദങ്ങളിൽ നിന്നെല്ലാം കഴിഞ്ഞു നിൽക്കുകയാണ്. അതേ സമയം കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന എല്ലാ ചർച്ചകളും മോഹൻലാൽ പിന്തുടരുന്നുണ്ട്. തന്റെ കൊച്ചിയിലെ വീട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ചത് മോഹൻലാലിനെ നോവിച്ചതായാണ് വിവരം.

എങ്ങനെയെങ്കിലും വിഷയത്തിൽ നിന്നും തലയൂരാനാണ് മോഹൻലാലിന്റെ ശ്രമം. തനിക്ക് കേടുള്ള ഒരു തീരുമാനമെടുക്കാൻ അദ്ദേഹം തയ്യാറല്ല. എന്നാൽ ദിലീപിനെയും ദിലീപുമായി ബന്ധപ്പെട്ടവരെയും അദ്ദേഹം പിണക്കില്ല. അത് തന്റെ രീതിയല്ലെന്നാണ് മോഹൻലാലിന്റെ നിലപാട്. അതേ സമയം അമ്മയുടെ കാര്യത്തിൽ അതുമായി ബന്ധമില്ലാത്തവർ ഇടപെടുന്നതിൽ സിനിമാകാർക്കിടയിൽ അത്യപ്തി പുകയുന്നു. സർക്കാരും മന്ത്രിമാരും വരെ തങ്ങൾക്കെതിരെ രംഗത്തെത്തിയതാണ് താരങ്ങളെ പ്രകോപിപ്പിക്കുന്നത്.

അതിനിടെ അമ്മയിലേക്കുള്ള ക്ഷണം ദിലീപ് തന്നെ നിരാകരിച്ച കത്ത് ഒരു ഒത്തുകളിയാണെന്ന് ആരോപണമുണ്ട്. ദിലീപുമായി ബന്ധപ്പെട്ടവർ തന്നെയാണ് ഇത്തരമൊരു ഒത്തുകളിക്ക് തയ്യാറായതെന്നാണ് വിവരം. കേസിൽ താൻ നിരപരാധിയാണെന്ന് തെളിയുമെന്ന് ദിലീപ് വിശ്വസിക്കുന്നു. അപ്പോൾ കൂടുതൽ ശക്തിയോടെ തിരികെയെത്താം എന്നാണ് നടന്റെ മനസിലിരുപ്പ്.

അമ്മയിൽ കൂടുതൽ കലാപമുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. യോഗത്തിൽ ഉണ്ടായിരുന്നവർ പോലും അപ്പോൾ മൗനം പാലിച്ച ശേഷം പുറത്തിറങ്ങി അമ്മക്കെതിരെ പറഞ്ഞതിൽ ഭാരവാഹികൾ അസ്വസ്ഥരാണ്. പി. ബാലചന്ദ്രനെതിരെ സംഘടനയിൽ അമർഷം പുകയുന്നു.

തനിക്കെതിരെ രംഗത്തെത്തിയവരെയെല്ലാം നോട്ടമിട്ടാണ് ദിലീപ് മുന്നോട്ട് നീങ്ങുന്നത്. ദിലീപിൽ നിന്നും ഒരു തിരിച്ചടി ഇവർ പ്രതീക്ഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends