ഞാൻ മോഡലിംഗിലേക്ക് വരാതിരിക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു... കൂടുതല്‍ സുഖവും സന്തോഷവും തേടി ഉമ്മയെ ഉപേക്ഷിച്ച് ഉപ്പ മറ്റൊരു വിവാഹം ചെയ്തു... തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് ഷിയാസ്

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ശ്രീനിയും ഷിയാസും അടുത്ത കൂട്ടുകാരാണ്. കഴിഞ്ഞ ദിവസം തന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ ദുഖകരമായ അനുഭവം ശ്രീനിയോട് തുറന്ന് പറയുകയാണ് ബിഗ്‌ബോസ് മത്സരാർത്ഥി ഷിയാസ്.
ഉപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണെന്നും സുഖവും സന്തോഷവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു. ഉമ്മയെ ഉപേക്ഷിച്ച് പോയ ഉപ്പ മറ്റൊരു വിവാഹം ചെയ്തതായി പിന്നീട് അറിഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോവാനായിരുന്നു ഉമ്മയുടെ വീട്ടുകാര്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും താരം പറഞ്ഞു.
താന്‍ മോഡലിംഗിലേക്ക് വരാതിരിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയിരുന്നു. നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളെ താന്‍ വിലവച്ചിരുന്നില്ല. ഇന്നിപ്പോള്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം തന്നെ ലൈവായി കാണുന്നുണ്ടാവുമല്ലോയെന്നും ശ്രീനിയോട് ഷിയാസ് പറഞ്ഞു. വ്യക്തി ജീവിതത്തില്‍ താരത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായി പലരും നേരത്തെ പറഞ്ഞിരുന്നു.
കഠിനമായ ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് ഈ താരത്തെ മുന്നോട്ട് നയിക്കുന്നതെന്ന് സുഹൃത്തുകളും വ്യക്തമാക്കിയിരുന്നു. നിലവിലെ മത്സരാര്‍ത്ഥികളില്‍ വിജയ സാധ്യത കൂടുതലുള്ള മത്സരാര്‍ത്ഥികളിലൊരാളാണ് ഷിയാസെന്നാണ് പൊതുവെയുള്ള സംസാരം.
https://www.facebook.com/Malayalivartha