ഗ്രാൻഡ്‌ഫിനാലയിലേക്ക് ശ്രീനീ എത്തിയപ്പോൾ അസൂയയോടെ പേളി... ഗെയിമിൽ വിജയിക്കാൻ പേളി ഇത്ര ചീപ്പ് കളി കളിയ്ക്കുമോ എന്ന സംശയത്തോടെ ശ്രീനി; എന്തായാലും ഇവരുടെ പ്രണയം ഗെയിം തന്ത്രമാണോ അതോ വിവാഹത്തിൽ എത്തുമോ എന്നൊക്കെ കണ്ടിരുന്നു കാണാം

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.
മോഹന്‍ലാലിന്റെ മുന്നില്‍വെച്ച് കേരള ജനങ്ങളെ സാക്ഷിയാക്കി കൊണ്ടാണ് പേളി തനിയ്ക്ക് ശ്രീനീഷിനോടുളള ഇഷ്ടവും ഒരുമിച്ച് ജീവിക്കണമെന്നുളള ആഗ്രഹവും തുറന്ന് പറഞ്ഞത്. എന്നാല്‍ ഇത് ബിഗ്ബോസിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ആരും വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന് ശ്രീനീഷ് ചോദിക്കുന്നുണ്ട്. അന്ന് ലാലേട്ടനോട് വിവാഹത്തിനെ കുറിച്ച് പറഞ്ഞതല്ലാതെ പേളിയില്‍ നിന്ന് അതിനെ കുറിച്ച് ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് ശ്രീനി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും തനിയ്ക്ക് ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്നും പേളി പറയുന്നുണ്ട്.
ഇന്നലത്തെ എപ്പിസോഡിലും ഇരുവരും തമ്മിൽ രൂക്ഷമായ പ്രശ്നങ്ങളായിരുന്നു. ശ്രീനി ഗ്രാൻഡ്‌ഫിനാലയിൽ എത്തിയത് പേളിയ്ക്ക് ഇഷ്ടമായിട്ടില്ലെന്നാണ് ശ്രീനിയുടെ വാദം. അത് കൂടാതെ താൻ ക്യാപ്റ്റൻ ആയി വരുന്നതിലും പേളിയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഗെയിമിൽ വിജയിക്കാൻ ഇത്ര ചീപ്പ് കളി പേളികളിയ്ക്കുമോ എന്നാണ് ശ്രീനിയുടെ സംശയം. എന്നാല്‍ പേളി അതിനെതിരെ വാദിക്കുമ്ബോഴും ആത്മവിശ്വാസ കുറവാണ് ശ്രീനീഷിന്റെ ഭാഗത്ത് നിന്ന്.
കളി ഗ്രാൻഡ്‌ഫിനാലെയുടെ അടുത്ത് എത്തിനിക്കുമ്പോൾ ഇപ്പോൾ സംസാരമില്ല ശ്രീനിയെ ഒഴിവാക്കുകയുമാണ് പേളി. പ്രണയമൊക്കെ മറന്ന് ഒരു മത്സരാർത്ഥിയായി മാറുകയാണ് താരം. എന്തായാലും പ്രണയം ഗെയിം തന്ത്രം മാത്രമാണോ അതോ ഇരുവരും വിവാഹിതരാകുമോ എന്നെല്ലാം രണ്ടു താരങ്ങളുടെയുംആരാധകര്‍ സംശയത്തോടെ ചര്‍ച്ച ചെയ്യുകയാണ്. മത്സരാർത്ഥികൾക്കിടയിലും ഇങ്ങനെയൊരു സംശയം നിലനിൽക്കുന്നുണ്ട്. എന്തായാലും ഇവരുടെ പ്രണയം ഗെയിം തന്ത്രമാണോ അതോ വിവാഹത്തിൽ എത്തുമോ എന്നൊക്കെ കണ്ടിരുന്നു കാണാം.
https://www.facebook.com/Malayalivartha