ഒടുവിൽ ആ സ്വപ്നവും പൂവണിഞ്ഞു; ആരാധകരോട് ആഹ്ലാദം പങ്കുവച്ച് നടൻ മാധവന്‍

പോർച്ചുഗലിലെ ഫോരോ ഐലന്റിലെ റേസ് ട്രാക്കില്‍ അതിവേഗതയില്‍ കാറോടിച്ചതിന്‍റെ ആഹ്ലാദം പങ്കുവച്ച് നടന്‍ ആര്‍ മാധവന്‍. മെഴ്സഡീസ് ബെൻസിന്റെ സൂപ്പർകാർ എംഎംജി ജിടിആറാണ് താരം ട്രാക്കിലൂടെ പറപ്പിച്ചത്. ബെൻസിന്റെ ഏറ്റവും വേഗമേറിയ കാറാണ് ജിടിആർ. 318 കിലോമീറ്ററാണ് കാറിന്റെ ഉയർന്ന വേഗം.
4 ലീറ്റർ വി8 എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 430 കിലോവാട്ട് കരുത്തും 700 എൻഎം ടോർക്കും ഈ എൻജിന്‍ സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റ് മാത്രം മതി ഈ എഞ്ചിന്.അതിവേഗതയില്‍ കാറോടിച്ചതിന്‍റെ സന്തോഷം മാധവന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
https://www.facebook.com/Malayalivartha
























