ഞാൻ വെറുമൊരു പത്താംക്ലാസുകാരൻ; ഫാഷൻ ഭ്രമം തലയ്ക്ക് പിടിച്ച് ഞാനിടുന്ന ഫോട്ടോകൾ കണ്ട് എല്ലാവരും കരുതിയത് ഞാൻ വലിയ കാശുകാരൻ ആണെന്ന്.... ബഷീർ ബഷി മനസ് തുറക്കുന്നു

കൊച്ചിയിലെ ഫ്രീക്കനായ ബഷീർ ബഷിയെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റിയത് ബിഗ് ബോസ് പരിപാടിയാണ്. ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. ബിഗ് ബോസിലെ മത്സരത്തിന്റെ ഭാഗമായാണ് താൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും, ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം എന്നും ബഷീർ ബാഷി വെളിപ്പെടുത്തിയത്. ആദ്യ ഭാര്യ സുഹാന ബഷി, ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്, ആറുവയസുകാരി സുനൈനയും ഒരുവയസുകാരൻ മുഹമ്മദ് സൈഗവും. രണ്ടാം ഭാര്യയുടെ പേര് മഷൂര. ഇപ്പോൾ ബി ഫാം വിദ്യാർഥിനിയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം കുടുംബത്തെക്കുറിച്ച് മനസ് തുറന്നത്.എറണാകുളം ജില്ലയിലെ കുമ്പളത്തായിരുന്നു ബാഷിയുടെ തറവാട്. എട്ട് മക്കളും, ബാപ്പയും ഉമ്മയുമുണ്ടായിരുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിലൂടെയായിരുന്നു ജീവിച്ച് പോയത്. കുമ്പളം ലക്ഷം വീട് കോളനിയിൽ അഞ്ചു സെന്റിലുള്ള ഒരു കുടിലായിരുന്നു ഞങ്ങളുടെ വീട്. മഴക്കാലത്ത് വീടിനകം മുഴുവൻ ചോർന്നൊലിക്കും അതിനുള്ളിൽ ഞങ്ങൾ പത്ത് പേര് സ്നേഹത്തോടെ ജീവിച്ചുകഴിഞ്ഞുവെന്ന് ബഷീ പറയുന്നു.
ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ബാപ്പയെ കണ്ടാണ് താൻ വളരുന്നതെന്നും, കപ്പലണ്ടിക്കച്ചവടമായിരുന്നു ബാപ്പയ്ക്ക്. ബാപ്പയെ സഹായിക്കാൻ ചേട്ടന്മാർക്കൊപ്പം താനും കൂടുമായിരുന്നുവെന്ന് താരം കൂട്ടിച്ചേർക്കുന്നു.ഞാൻ പത്താം ക്‌ളാസ് വരെയേ പഠിച്ചുള്ളൂ..പിന്നെ ചേട്ടന്മാരുടെയൊപ്പം കൂടി. അങ്ങനെ പടിപടിയായി കച്ചവടം കൂടി. ഞാൻ ചെറിയൊരു തുണിക്കട തുടങ്ങി. ഇതിനിടയ്ക്ക് ജീവിക്കാനായി പല വേഷങ്ങൾ അണിഞ്ഞു. ഡിജെ, മോഡൽ, സീരിയൽ നടൻ..അങ്ങനെ അങ്ങനെ...
പഴയ കുടിൽ മാറ്റി രണ്ടുനില വീട് പണിതു. പക്ഷേ അധികകാലം അവിടെ കഴിയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബാപ്പയും ഉമ്മയും മരിച്ചു. അഞ്ചു പെങ്ങന്മാരെ കെട്ടിച്ചയച്ചപ്പോഴേക്കും വീടു വിറ്റു. ഓരോരുത്തരായി ഭാഗം മേടിച്ചു പിരിഞ്ഞു. ഇതിനിടയിലായിരുന്നു തന്റെ വിവാഹം കഴിഞ്ഞതെന്ന് താരം പറയുന്നു.
എനിക്ക് അൽപം ഫാഷൻ ഭ്രമം ഉണ്ട്. മോഡലിങ് ചെയ്യാറുണ്ട്. അതുകൊണ്ട് സമൂഹമാധ്യങ്ങളിൽ ഞാനിടുന്ന ഫോട്ടോകൾ കണ്ടു ഞാൻ വലിയ കാശുകാരൻ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനാണ്. സ്വന്തമായി ഒരു വീട് പണിയാനുള്ള സമ്പാദിക്കലിലാണ് ഞങ്ങൾ ഇപ്പോൾ. സ്വപ്നവീടിനെക്കുറിച്ച് അധികം മോഹങ്ങൾ ഒന്നുമില്ല. അത്യാവശ്യം ജീവിക്കാനുള്ള സൗകര്യങ്ങൾ മാത്രമുള്ള ഒരു വീട്. വലിയ ആഡംബരങ്ങൾ ഒന്നും സ്വപ്നത്തിൽ പോലുമില്ല. രണ്ടു ഭാര്യമാരെയും നന്നായി നോക്കണം. കഴിയുമെങ്കിൽ സിനിമയിൽ കഴിവ് തെളിയിക്കണം, തട്ടിമുട്ടി ജീവിച്ചു പോകണം...തൽക്കാലം അത്രയൊക്കെയുള്ളൂ ആഗ്രഹങ്ങൾ എന്ന് താരം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha