അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ആ നടനും ഒരു പോലെയാണ്; ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും; യുവതാരത്തെ വാനോളം പുകഴ്ത്തി സംവിധായകൻ സത്യൻ അന്തിക്കാട്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് വീണ്ടും നായകനാകുന്ന സിനിമയാണ് ഞാന്‍ പ്രകാശന്‍. ഞാന്‍ പ്രകാശന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെ ഫഹദിനെ വാനോളം പുകഴ്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.ഒരു സിനിമ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഫഹദിനെ പ്രശംസിക്കുന്നത്.
അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഞാൻ പ്രകാശൻ.
“ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക പലപ്പോഴും തോന്നിയിട്ടുണ്ട്.” – സത്യൻ അന്തിക്കാട് പറഞ്ഞു.
https://www.facebook.com/Malayalivartha