അവസാന നാളുകളിൽ വീണ്ടും ഒരാളെക്കൂടി വീട്ടിൽ നിന്നും പുറത്താക്കി ബിഗ്ബോസ്... സാബുവിനെയും പേളിയെയും പുറത്തേക്ക് വിളിച്ച് നാടകീയ രംഗങ്ങൾ... പത്ത് ദിവസംകൂടി മാത്രമുള്ള ബിഗ് ബോസ് വീട്ടിൽ ഇനി ആറ് മത്സരാർത്ഥികൾ മാത്രം
ഇനി പത്ത് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് വീട്ടിൽ അരങ്ങേറുന്നത്. 91-ാം എപ്പിസോഡാണ് ഇത്. ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഇതിനകം ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടി.
എന്നാല്‍ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ ഈ വാരത്തിലെ എലിമിനേഷന് എന്ന തരത്തില്‍ നടന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. സാബുവിന്റെ പേര് വിളിച്ച് സംസാരിച്ച മോഹന്‍ലാല്‍ പെട്ടിയെടുത്ത് പുറത്തേക്കിറങ്ങി തനിക്കൊപ്പം സ്റ്റേജിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റുള്ളവരുടെ ഞെട്ടലിനിടെ സാബു പെട്ടിയെടുത്ത് പുറത്തേക്കുള്ള വാതിലിനടുത്തെത്തി. വാതില്‍ തുറക്കാനുള്ള ബിഗ് ബോസിന്റെ നിര്‍ദേശമനുസരിച്ച് സാബു അതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സാബുവിനെ തിരികെ വിളിക്കാന്‍ മറ്റ് മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.
ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. പെട്ടിയുമെടുത്ത് ഗേറ്റിനരികില്‍ പോയി ഗേറ്റ് നീക്കി തുറക്കാനായി ശ്രമിക്കുകയെന്നതായിരുന്നു ഇത്തവണത്തെ രീതി. ആദ്യം പോയത് സാബുവായിരുന്നു. പരാജിതനായി സന്തോഷത്തോടെ അദ്ദേഹം ബിഗ് ഹൗസിലേക്ക് തിരികെയത്തി. പിന്നാലെ പോയത് പേളിയായിരുന്നു.
പേളിക്ക് പിന്നാലെയാണ് അര്‍ച്ചന പോയത്. പേളിക്ക് ശേഷമാണ് അര്‍ച്ചന പെട്ടിയുമെടുത്ത് ഗേറ്റിനരികിലേക്ക് പോയത്. പോവുന്നതിന് മുന്‍പായി എല്ലാവരേയും ആലിംഗനം ചെയ്തിരുന്നു. താരത്തിന് മുന്നില്‍ ഗേറ്റ് തുറന്നതോടെയാണ് ഇത്തവണത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോവുന്നത് അര്‍ച്ചനയാണെന്ന് വ്യക്തമായത്. സന്തോഷവതിയായാണ് താരം മോഹന്‍ലാലിന് മുന്നിലെത്തിയത്. നീണ്ട നാളുകള്‍ക്ക് ശേഷം പുറത്തേക്ക് വരാനായതിന്റെ ത്രില്ലിലായിരുന്നു താരം. രമേഷെന്ന് മോഹന്‍ലാലിനെ വിളിച്ചായിരുന്നു സംഭാഷണം തുടങ്ങിയത്. ഗെയിമിലെ ഒരു സ്ട്രോങ്ങ് മലസരാർഥി കൂടിയായിരുന്നു അർച്ചന.
https://www.facebook.com/Malayalivartha