Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഗ്‌ബോസ് സംഗതി ഹോട്ടാണ്; ഉമ്മ വയ്ക്കലും കെട്ടിപിടിക്കലും ബിഗ്‌ബോസ് വീട്ടിൽ പ്രണയ ലഹരിയിൽ മുഴുകി പേളിയും ശ്രീനിയും... ബിഗ്‌ബോസ് വീട്ടിൽ ഇനി ചെറിയ കളികളല്ല

25 SEPTEMBER 2018 08:11 AM IST
മലയാളി വാര്‍ത്ത

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. മത്സരാർത്ഥികളിൽ പ്രക്ഷകരുടെ ഉള്ളിൽ ഇടംപിടിച്ച ഇണക്കുരുവികളാണ് ശ്രീനിയും പേളിയും..

ആനവാല്‍ മോതിരത്തോടു കൂടിയാണ് പേളി ശ്രീനി പ്രണയകഥ പ്രചരിക്കാന്‍ തുടങ്ങിയത്. ശ്രീനിയുടെ കയ്യിലുളള ആനവാല്‍ മോതിരം പേളിയ്ക്ക് നല്‍കിയിരുന്നു. ഇത് കൃത്യമായി കുടുംബാംഗങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ക്കെതിരെ കഥകള്‍ ബിഗ് ബോസ് ഹൗസില്‍ മുളയ്ക്കാന്‍ തുടങ്ങി. ഇവരുടെ മോതിരം മാറ്റത്തെ കുറിച്ച്‌ ലാലേട്ടനും ചോദിച്ചിരുന്നു. പേളി എലിമിനേഷനില്‍ വന്നപ്പോള്‍ ധൈര്യം വരാനായി നല്‍കിയതാണെന്ന് ശ്രീനീഷ് മോഹന്‍ലാലിനോട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പറ‍ഞ്ഞു. എന്നാല്‍ പിന്നീട് തനിയ്ക്ക് തിരിച്ചു നല്‍കുകയും ചെയ്തുവെന്നും ശ്രീനീഷ് അറിയിച്ചു. ആ ആഴ്ചയായിരുന്നു പേളി ക്യാപ്റ്റനായത്. ആനവാല്‍ മോതിരത്തിന്റെ ശക്തി ബിഗ് ബോസ്ഹൗസില്‍ പാട്ടാണ്.

കഴിഞ്ഞ ദിവസത്തെ ഇവരുടെ ലിപ് ലോക്ക് ഏറെ ചര്‍ച്ച വിഷയമായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഇരുവരും ഒരു സോഫയില്‍ കിടന്നുറങ്ങിയത് ആരാധകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരുന്നു.ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

പേളിയുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നുവെങ്കിലും ഉറങ്ങാന്‍ പോവുന്നതിന് മുന്നോടിയായി ശ്രീനി അത് പരിഹരിച്ചിരുന്നു.ടാസ്‌ക്കിനിടയിലാണ് ശ്രീനി പേളിയെ ഉമ്മ വെക്കാന്‍ ശ്രമിച്ചത്. ശ്രീനിയുടെ ശ്രമത്തെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കിയ താരമാവട്ടെ കൃത്യസമയത്ത് ഒഴിഞ്ഞുമാറുകയായിരുന്നു. അരികിലുണ്ടായിരുന്ന അതിഥിയും ഷിയാസും ഇവരെ കളിയാക്കിയിരുന്നു. ടാസ്‌ക്ക് കഴിഞ്ഞ് വയറ് വേദനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീനിയുടെ പരാക്രമം. പേളിയും ഷിയാസും കൂടിയാണ് താരത്തിന് മരുന്ന് പുരട്ടിയത്.

നീര് വന്നതാണ് വേദനയ്ക്ക് കാരണമെന്നും ശരീരം ചുവന്നിരിക്കുന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. പരസ്പരം കൈകോര്‍ത്ത് പാട്ട് പാടി നൃത്തം ചെയ്തതിന് ശേഷമാണ് ഇരുവരും ഉറങ്ങാന്‍ പോയത്. പോവുന്നതിന് മുന്‍പായി പേളി ശ്രീനിയെ ഉമ്മ വെച്ചിരുന്നു. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

അകത്തും പുറത്തുമായി ഇതിനെ കുറിച്ചുള്ള നിരവധി അഭിപ്രായങ്ങള്‍ പ്രചരിക്കുന്നെങ്കിലും പേളിയും ശ്രീനീഷും തങ്ങളുടെ അഭിപ്രായത്തിലും നിലപാടിലും ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ബിഗ്ബോസ് അതിന്റെ അവസാനഭാഗത്തിലേയ്ക്ക് കടക്കുമ്ബോള്‍ ഇരുടെ ഇടയിലും ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെടുന്നത് കഴിഞ്ഞ ദിവസങ്ങളിൽ താരങ്ങളുടെ വഴക്കിൽ നിന്നും വ്യക്തമാണ്. ഓരോ സമയത്തും ഓരോ സ്വഭാവവുമായാണ് പേളി വരാറുള്ളത്. ചില സമയത്ത് തമാശയൊക്കെ പറഞ്ഞ് വളരെ ജോളിയായി വരും. മറ്റുചിലപ്പോഴാവട്ടെ കണ്ട പരിചയം പോലും നടിക്കാതെയും വരും. ഈ വ്യത്യാസം കാണുമ്ബോള്‍ തനിക്ക് വിഷമമമുണ്ടെന്നും ശ്രീനി പറഞ്ഞിരുന്നു.

പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന് ശ്രീനീഷ് ചോദിക്കുന്നുണ്ട്. എന്നാല്‍ പേളി അതിനെതിരെ വാദിക്കുമ്ബോഴും ആത്മവിശ്വാസ കുറവാണ് ശ്രീനീഷിന്റെ ഭാഗത്ത് നിന്ന്. അന്ന് ലാലേട്ടനോട് വിവാഹത്തിനെ കുറിച്ച്‌ പറഞ്ഞതല്ലാതെ പേളിയില്‍ നിന്ന് അതിനെ കുറിച്ച്‌ ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് ശ്രീനി പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും തനിയ്ക്ക് ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്നും പേളി പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (16 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (21 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (24 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (29 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (54 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

Malayali Vartha Recommends