വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗം വരുന്നു....
ഹോളിവുഡ് ചിത്രം വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗം വരുന്നതായി ഇതിനോടകം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് നടി സൗന്ദര്യ ശര്‍മ. ഗാല്‍ ഗാഡോട്ട് വണ്ടര്വുമനായി എത്തുന്ന വണ്ടര്‍ വുമന്‍ 1984 ലാണ് ബോളിവുഡ് നടിയും ഭാഗമാകുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റാഞ്ചി ഡയറീസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സൗന്ദര്യ ശ്രദ്ധേയയാകുന്നത്. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരണമാണെന്നായിരുന്നു നടി പ്രതികരിച്ചത്.
നടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒക്ടോബറില്‍ നടി സെറ്റില്‍ ചേരും. ആദ്യഭാഗം ഒരുക്കിയ പാറ്റി ജെന്‍കിന്‍സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗാല്‍ ഗാഡോട്ടിനൊപ്പം ക്രിസ് പിന്, ക്രിസ്റ്റെന് വിഗ്, പെഡ്രോ പാസ്കല്‍ എന്നിവരും അഭിനയിക്കുന്നു.
ഹാന്‍സ് സിമ്മര്‍ സംഗീതം. ചിത്രം അടുത്ത വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha