എങ്ങനെ മുന്നോട്ട് പോവണമെന്നും കളിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം...ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ ചില മത്സരാര്‍ത്ഥികള്‍ പറയുന്നു... ബിഗ്ബോസ് വിജയി അവരുടെ ചങ്കാണ്
ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി ആറ് ദിവസം മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ വിജയിക്കുന്നത് ആരാണെന്നുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ ചില മത്സരാര്‍ത്ഥികൾ.
സാബുവിനാണ് കൂടുതൽ സാധ്യത എന്നാണ് കൂടുതൽ അഭിപ്രായം ഉയരുന്നത്. എങ്ങനെ മുന്നോട്ട് പോവണമെന്നും കളിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. ബിഗ് ബോസ് വിജയി സാബു ആണെന്നാണ് ശ്രീലക്ഷിമിയുടെ വാദം. അതിനൊപ്പം ബിഗ് ബോസിലെ എല്ലാ നിയമങ്ങളും പിന്തുടരുന്ന വ്യക്തി കൂടിയാണ് സാബു. ബാക്കിയുള്ള എല്ലാവരും നന്നായി കളിക്കുന്നുണ്ടെങ്കിലും സാബു ചേട്ടനാണ് കുറച്ച് കൂടി അര്‍ഹതയുള്ളത്.
ബിഗ് ബോസ് ഒരു എന്റര്‍ടെയിന്‍മെന്റാക്കി മാറ്റിയ ഏക മത്സരാര്‍ത്ഥി സാബുവാണെന്നാണ് രഞ്ജിനി പറയുന്നത്. അദ്ദേഹത്തിന്റെ പുറമേയുള്ള ഇമേജ് വളരെ മോശമാണെങ്കിലും താന്‍ എന്താണെന്ന് തെളിയിക്കാന്‍ ഈ ഷോ യിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരോ ഗെയിമുകളും രസകരമായി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. സാബു എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഹൗസില്‍ പെരുമാറുന്നത്.
അദ്ദേഹം എല്ലാ കാര്യങ്ങളും മനസിലാക്കുന്ന വ്യക്തിയാണ്. സാബു ആയിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക. രണ്ട് സുരേഷ്, പിന്നെ ഷിയാസ്, പേളി, ശ്രീനിഷ്, അതിഥി എന്നിങ്ങനെയാണ് രഞ്ജിനിയുടെ വിലയിരുത്തൽ. ഇങ്ങനെ തന്നെയാണ് മറ്റു മത്സരാർത്ഥിക്കളുടെയും അഭിപ്രായം. ഇനി ഷോ കഴിയാൻ ആറു ദിവസം കൂടിയേ ഉള്ളു. ഇനി ആരാകും വിജയി എന്ന് കണ്ടിരുന്നു കാണാം.
https://www.facebook.com/Malayalivartha