വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചു... ഗര്‍ഭവിവരം ഒളിപ്പിച്ചതിന് കാരണം വ്യക്തമാക്കി താരം
ബോളിവുഡ് താരം നേഹയും കാമുകന് അംഗുദിന്റെയും വിവാഹം കഴിഞ്ഞത് ഇക്കഴിഞ്ഞ മെയ്യിലാണ്. രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ നേഹ ഗര്‍ഭിണിയായത് കൊണ്ടാണ് രഹസ്യമായി വിവാഹം നടത്തിയതെന്ന് വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും കുടുംബം ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
എന്നാല്‍ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ഈ വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും നേഹ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വലുപ്പം വച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗര്‍ഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താന്‍ അര്‍ഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു.
https://www.facebook.com/Malayalivartha