വിവാദമുണ്ടായാൽ മറുപടി പറയാൻ ഞാൻ തയ്യാർ... സത്യം പറയാന്‍ എനിക്ക് ഭയമില്ല; മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം സിനിമയിലുണ്ട്... ചാലക്കുടിക്കാരന്‍ ചങ്ങാതിയെക്കുറിച്ച് വിനയൻ

മണിയുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. തനിക്ക് മനസിലായ കാര്യങ്ങള്‍ സിനിമയിലൂടെ പറഞ്ഞു. ബാക്കി ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്നും വിനയന്‍ പറഞ്ഞു. വിവാദമുണ്ടായാല്‍ മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന തന്റെ സിനിമയില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിനയന്‍ പറയുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പലതും സിനിമയിലുണ്ട്. കലാഭവന്‍ മണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് മിനിസ്‌ക്രീന്‍ താരമായ രാജാമണിയാണ്. സലിം കുമാര്‍, ജനാര്‍ദ്ദനന്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍ ,ഹണി റോസ് എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയിലുണ്ട് .
വിവാദങ്ങളെ ഭയക്കുന്നില്ല. വിവാദമുണ്ടാക്കനല്ല താന്‍ ഈ ചിത്രം ചെയ്തതെന്നും വിനയന്‍ വ്യക്തമാക്കുന്നു. മണിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു പാടി. ട്രെയ്‌ലറില്‍ പാടിയിലെ ഭാഗങ്ങളാണ് ഉള്ളതെന്നും വിനയന്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























