Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൂപ്പര്‍ സെലിബ്രറ്റിയായ സാബു ഇനി തരികിടയല്ല... ഒരു കോടിയില്‍പ്പരം രൂപയുടെ സമ്മാനവും കരസ്ഥമാക്കി നല്ലകുട്ടിയെന്ന ലേബലും സ്വന്തമാക്കി സാബു ഇനി ഗൂഗിൾ സാബു

01 OCTOBER 2018 01:14 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ചാനലിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബുമോന്‍ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ആരംഭിച്ച പ്രമുഖ ചാനലില്‍ തരികിടയോട് സാമ്യമുള്ള പരിപാടിയുമായെത്തിയ സാബു പിന്നെയും ശ്രദ്ധേയനായി.എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില ഇടപെടലുകള്‍ അദ്ദേഹത്തെ സിനിമാലോകത്ത് ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രഞ്ജിനി ഹരിദാസുമായും, യുവമോര്‍ച്ച വനിതാ നേതാവായ ലസിത പാലയ്ക്കലുമായും ഫേസ്ബുക്കിലുണ്ടായ ഉരസല്‍ പൊലീസ് കേസായി മാറുകയും ചെയ്തു.

ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബിഗ് ബോസ്സ് എന്ന ഷോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കീഴടക്കി അറിയപ്പെടുന്ന ടെലിവിഷന്‍ സംവിധായകനായ സതീഷാണ് സാബുവിലെ പ്രതിഭയെ കണ്ടെത്തിയത്. തരികിട സാബു എന്ന സാബു പേരില്‍ തരികിട ആണെങ്കിലും ആള്‍ പുലിയാണ്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു സാബു.

ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ സാബുമോനെ കാണുന്നത് ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ച ദിവസമാണ്. അപ്രതീക്ഷിതമായി സാബുമോനെ, ബിഗ്‌ബോസ് അവതാരകനായെത്തിയ മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ സാബുമോനെ കാത്തിരുന്നത് രഞ്ജിനി ഹരിദാസടക്കമുള്ള പ്രശസ്തരും. കണ്ടമാത്രയില്‍ സാബുമോനോട് അനിഷ്ടം പ്രകടിപ്പിച്ച രഞ്ജിനി പക്ഷേ ബിഗ് ബോസ് ഹൗസ് വിടുമ്ബോള്‍ സാബുമോന്റെ ഉറ്റ ചങ്ങാതിയായിട്ടാണ്.

സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങളും കമന്റുകളുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സാബു. പൊതുവെ അത്ര നല്ല ഇമേജല്ല സാബുവിനെക്കുറിച്ചുണ്ടായിരുന്നത്. തരികിട എന്ന പരിപാടിയിലെപ്പോലെ തന്നെ ആളും മഹാതരികിടയാണെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്നാല്‍ തരികിട ഇമേജൊക്കെ മാറ്റി ഇപ്പോള്‍ ഗൂഗിള്‍ സാബുവായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇത്തരത്തില്‍ അനുഭവങ്ങള്‍ എവിടെന്ന് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുന്നതാണ് സാബുവിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍.

സ്വന്തമായി നിലപാടുള്ള ആകാശത്തിന് താഴെയുളള എന്തിനെ കുറിച്ചും അറിവുള്ള ഒരാളാണ് സാബുമോനെന്ന് വരും ദിനങ്ങളില്‍ മലയാളികള്‍ മനസിലാക്കി. ഒടുവില്‍ ഫിനാലയില്‍ പേളി മാണിയെന്ന കരുത്തേറിയ മത്സരാര്‍ത്ഥിയെ തോല്‍പ്പിച്ച്‌ ഒരു കോടിയില്‍പ്പരം രൂപയുടെ സമ്മാനവും കരസ്ഥമാക്കി നല്ലകുട്ടിയെന്ന ലേബലും സ്വന്തമാക്കി മടങ്ങുമ്ബോള്‍ കഴിഞ്ഞ നൂറ് ദിനങ്ങള്‍ തനിക്ക് പരിവര്‍ത്തനത്തിന്റേതായിരുന്നു എന്ന് തുറന്ന് സമ്മതിക്കാന്‍ സാബുമോന് മടിയൊന്നുമില്ല. മത്സരത്തിലെ എന്റര്‍ടൈയിനര്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം. പലപ്പോഴും ബിഗ്‌ബോസ് ഷോയില്‍ എല്ലാ മത്സരാര്‍ത്ഥികളെക്കാളും പക്വത പ്രകടിപ്പിക്കുന്നത് സാബുവാണ്.

ക്ലീന്‍ ചെയ്യാനായി മുഖംമൂടി ധരിച്ചാണ് അദ്ദേഹം ബി്ഗ് ഹൗസിലേക്കെത്തിയത്. ശ്രിനിഷാണ് ആദ്യം താരത്തെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം കൂടാതെ ജേര്‍ണലിസം കോഴ്‌സും പഠിച്ചു. പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോല്‍സവത്തില്‍ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു. ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേര്‍ സമ്മാനിച്ച് തരികിട സാബു.

തുടര്‍ന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ തുടക്കത്തില്‍ മലയാളം മാത്രമേ സംസരിക്കാന്‍ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയ അട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവില്‍ മനോരമയില്‍ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു. മഴവില്‍ മനോരമയില്‍ മിടുക്കി എന്ന പ്രോഗ്രാമില്‍ ജഡ്ജ് ആയി പങ്കെടുത്തു മല്‍സരാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തു വെള്ളം കുടിപ്പിച്ചത് വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ഏഷ്യാനെറ്റില്‍ ശ്രദ്ധ നേടിയ എന്തും ചെയ്യും സുകുമാരന്‍ എന്ന പരിപാടി അവതരിപ്പിച്ച് വീണ്ടും ശ്രദ്ധേയനായി.നിരവിധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്.

സ്വന്തം നിര്‍മാണ കമ്പനിയായ സാബ് പ്രൊഡക്ഷന്റെ ബാനറില്‍ അമൃത ചാനലില്‍ ചുമ്മാ എന്നൊരു പരമ്പര നിര്‍മ്മിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത ,പൃഥ്വിരാജ് നായകനും കാവ്യാമാധവന്‍ നായികയുമായ ചിത്രത്തില്‍ പല്ലന്‍ ഭാസ്‌ക്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു സിനിമയിലേക്ക് തുടക്കം കുറിച്ചു.(എതിര്‍ ഫാന്‍സുകാര്‍ ട്രോളുന്നത് ഈ ചിത്രത്തിലെ ഫോട്ടോ ഉപയോഗിച്ചാണ് ) മമ്മൂട്ടി നായകനായ ഫയര്‍മാന്‍ , അച്ഛാ ദിന്‍ ,ദ്യാന്‍ ശ്രീനിവാസന്‍ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുള്‍പ്പെടെ നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ അവതരിപ്പിച്ചു.

എല്ലാവരും കളിയാക്കി വിളിക്കുന്ന തരികിട സാബുവിന്റെ പിന്നാമ്പുറം ഇതാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ തന്നെയായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. കോണ്‍ഫിഡന്റ്ഗ്രൂപ്പ് നല്‍കിയ ഒരു കോടി രൂപയാണ് സമ്മാനമായി സാബു നേടിയത്. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (4 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (5 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (6 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (8 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (8 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (10 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (10 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends