കത്രീനയുടെ മാസ്മരിക നൃത്ത ചുവടുകള്‍ അരങ്ങ് തകര്‍ക്കുന്നു

ആരാധകരെ ആവേശത്തിലാക്കി കത്രീന. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രിന കൈഫ്, സന ഫാത്തിമ എന്നിവരെ പ്രധന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥന്‍. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ധൂം 3 ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രവും ആണിത്. ആദിത്യ ചോപ്ര ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തു വന്നു.
കത്രിന കൈഫ് നിറഞ്ഞാടുന്ന സുരയ്യ എന്ന ഗാനം ആണ് ഇപ്പോള്‍ തരംഗം ആകുന്നത്. ഗാനത്തില്‍ മാസ്മരിക നൃത്ത ചുവടുകളുമായി ആണ് അവര്‍ എത്തുന്നത്. ഒപ്പം ആമിര്‍ ഖാനും ഉണ്ട്. വിശാല്‍, ശ്രീയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഇനം നല്‍കിയിരിക്കുന്നത് അജയ് അതുല്‍ എന്നിവര്‍ ചേര്‍ന്നാണ്.
"
https://www.facebook.com/Malayalivartha