ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി

ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഈ യുദ്ധത്തിലും മനുഷ്യര്‍ ജയിക്കണം എന്ന് മമ്മൂട്ടി പറഞ്ഞു. മനുഷ്യര്‍ അല്ലെങ്കില്‍ മനുഷ്യത്വമെങ്കിലും ജയിക്കണം. സിനിമ ചര്‍ച്ചകളില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ട്. ചിലര്‍ ജയിക്കും, ചിലപ്പോള്‍ രണ്ട് കൂട്ടരും തോല്‍ക്കും. ഇപ്പോള്‍ പുറത്ത് ഒരു യുദ്ധം നടക്കുകയാണ്.
ആര് ജയിക്കും എന്ന് അറിയില്ല. മനുഷ്യര്‍ ജയിക്കണം എന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha



























