സ്വന്തം ജീവിത കഥ പറയുന്ന ചിത്രത്തില്‍ ഷക്കീലയും

സ്വന്തം ജീവിത കഥ പറയുന്ന ചിത്രത്തില്‍ അതിഥി താരമായി എത്തുകയാണ് ഷക്കീല. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഷക്കീല. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരില്‍ താരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇന്ദ്രജിത്ത് ലങ്കേഷ്. 'ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോഴും ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
പ്രത്യേകിച്ചും ആര്‍ട്ട് ഡയറക്ഷന്‍ പോലുള്ള കാര്യങ്ങളില്‍. യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ വീട് എങ്ങനെയായിരുന്നു പോലുള്ള കാര്യങ്ങളെല്ലാം വളരെ സ്‌നേഹത്തോടെ അവര്‍ പറഞ്ഞു തന്നു,'വെന്നും സംവിധായകന്‍ പറയുന്നു.
https://www.facebook.com/Malayalivartha