വക്കീല്‍ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ചു; ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് വക്കീൽ നോട്ടീസ്

വക്കീല്‍ വേഷത്തില്‍ ഒരു മസാല കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെതിരെ ബാര്‍കൗണ്‍സില്‍ നോട്ടീസയച്ചു. ഡല്‍ഹി ബാര്‍ കൗണ്‍സിലാണ് താരത്തിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
മസാല കമ്ബനിക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്. പരസ്യം പത്തു ദിവസത്തിനകം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
മുന്‍കൂര്‍ അനുമതിയില്ലാതെ അഭിഭാഷക വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് ബാര്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇനിയും ഇത്തരത്തില്‍ അഭിഭാഷകവേഷം ദുരുപയോഗം ചെയ്യാതിരിക്കാനായി ശ്രദ്ധിക്കണമെന്ന് രാജ്യത്തെ എല്ലാ ബാര്‍ കൗണ്‍സിലുകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha