പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമ വലിയ പരാജയമായിരുന്നു, ആ സിനിമയില്‍ താരം തന്നെയായിരുന്നു നായകന്‍

പൃഥ്വിരാജ് ആദ്യം സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രീകരണം തുടങ്ങുംമുമ്പേ വലിയ ജനശ്രദ്ധനേടിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് കന്നിസംരംഭം പുരോഗമിക്കുന്നത്. എന്നാല്‍ താരം ആദ്യം സംവിധാനം ചെയ്യാനിരുന്ന ചിത്രം ലൂസിഫര്‍ ആയിരുന്നില്ല, സിറ്റി ഓഫ് ഗോഡ് ആയിരുന്നു. പിന്നീട് ലിജോ ജോസ് പല്ലിശേരിയാണ് ആ സിനിമ സംവിധാനം ചെയ്തത്. പൃഥ്വിരാജ് നായകനായി അഭിനയിക്കുകയും ചെയ്തു. ഇന്ദ്രജിത്തും ശ്വേതാമേനോനും അടക്കമുള്ളവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പക്ഷെ, ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ആദ്യ സംവിധാന സംരഭത്തില്‍ നിന്ന് പിന്‍മാറായതിനും താരത്തിന് വ്യക്തമായ കാരണമുണ്ടായിരുന്നു. അന്ന് പൃഥ്വിരാജ് സിനിമകളെല്ലാം വലിയ പരാജയമായിരുന്നു. മാത്രമല്ല നടനെന്ന നിലയില്‍ യാതൊന്നും തെളിയിച്ചിട്ടുമില്ലായിരുന്നു.
അതിനാല്‍ നല്ലൊരു നടനായ ശേഷം മതി സംവിധാനം എന്ന് തീരുമാനിക്കുകയായിരുന്നു. സിറ്റി ഓഫ് ഗോഡ് പരാജയമായിരുന്നെങ്കിലും ഇന്നും പൃഥ്വിരാജിന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണത്. പിന്നട് ടിയാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പൃഥ്വിരാജ് ലൂസിഫറിന്റെ കഥ കേട്ടത്. അതിനും മുമ്പ് അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് വേണ്ടി മുരളീ ഗോപി എഴുതാനിരുന്ന തിരക്കഥയാണ് ലൂസിഫര്‍. എന്നാല്‍ രാജേഷിന്റെ അകാലമരണം അതിന് തടസമായി. പൃഥ്വിയോട് മുരളിഗോപി കഥപറഞ്ഞ ശേഷം ഈ സിനിമ സംവിധാനം ചെയ്ത് കൂടേ എന്ന് ചോദിച്ചു. അങ്ങനെയാണ് ലൂസിഫര്‍ വീണ്ടും വരുന്നത്.
2016 മുതല്‍ ലൂസിഫറിന്റെ തിരക്കിലായിരുന്നു പൃഥ്വിരാജ്. മറ്റ് സിനിമകളില്‍ തിരക്കിട്ട് അഭിനയിക്കുമ്പോഴും ലൂസിഫറിനായി സമയം കണ്ടെത്തി. അന്നു മുതലേ സംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കും ചിന്തകളിലേക്കും കടന്നതിനാല്‍ സംവിധായകനായപ്പോള്‍ വലിയ മാറ്റമൊന്നും തോന്നുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമാപ്രവര്‍ത്തകരോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്യാമറയ്ക്ക് പിന്നിലായന്നേയുള്ളൂ. സംവിധായകനെന്ന നിലയില്‍ ഒരുപാട് ഭാഗ്യങ്ങള്‍ പൃഥ്വിരാജിന് കിട്ടി. ആശിര്‍വാദ് എന്ന ബാനര്‍, മുരളി ഗോപിയുടെ തിരക്കഥ, വിവേക് ഒബ്‌റോയി വില്ലനാകുന്നു, മഞ്ജുവാര്യര്‍ നായികയാകുന്നു.
https://www.facebook.com/Malayalivartha