രണ്ടു വര്‍ഷം മുൻപ് സിനിമാലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു... കേസും തുടര്‍ന്നുണ്ടായ അറസ്റ്റും എന്റെ ജീവിതം മാറ്റിമറിച്ചു; എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം പഠിപ്പിച്ചു; വിശ്വസിച്ചവർ ചതിച്ചപ്പോൾ ഞങ്ങൾ ഇരകളായി; മനസ് തുറന്ന് ധന്യ മേരി വര്‍ഗ്ഗീസ്

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തിയ താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധേയയാക്കി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു സിനിമാലോകത്തെ തന്നെ ഞെട്ടിച്ച ഫ്‌ലാറ്റ് തട്ടിപ്പ് സംഭവം. ഫ്‌ലാറ്റ് തട്ടിപ്പ് കേസും തുടര്‍ന്നുണ്ടായ അറസ്റ്റും തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് നടി ധന്യ മേരി വര്‍ഗ്ഗീസ്. എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്.
പക്ഷേ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞ് അവരുടെ സമീപനവും പെരുമാറ്റവും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. 10 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പു കേസിലാണ് സാംസണ്‍ ആന്‍ഡ് സണ്‍സ് ഗ്രൂപ്പിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ കൂടിയായ ധന്യ മേരി വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തത്. ഭര്‍തൃപിതാവ് ജേക്കബ് സാംസണും ധന്യയുടെ ഭര്‍ത്താവും കമ്പനി ഡയറക്ടറുമായ ജോണും തട്ടിപ്പുകേസില്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ധന്യ മേരിവര്‍ഗീസും.
ഫ്‌ളാറ്റ് തട്ടിപ്പ് കൂടാതെ ഇവര്‍ നിക്ഷേപത്തട്ടിപ്പും നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 24 ശതമാനം വാര്‍ഷിക പലിശ നല്‍കാമെന്ന് പറഞ്ഞു ഇവര്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടി. 36 പേരുടെ കയ്യില്‍ നിന്ന് 19 കോടി 63 ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപമായി സ്വീകരിച്ചത്. മാസം 2 ശതമാനം പലിശ നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ മാസങ്ങളായി ഇവര്‍ പലിശ നല്‍കുന്നില്ല. തുക ആവശ്യപ്പെട്ട് ചെല്ലുന്നവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കുകയും ഫ്‌ളാറ്റുകള്‍ എഴുതിനല്‍കാമെന്ന് ഉറപ്പു നല്‍കുകയുമാണ് പതിവ്. ഒരേ ഫ്‌ളാറ്റ് ഒന്നിലധികം പേര്‍ക്ക് എഴുതി നല്‍കിയും കബളിപ്പിക്കല്‍ നടന്നിട്ടുനായിരുന്നു എന്നൊക്കെയായിരുന്നു താരങ്ങൾക്കെതിരെയുണ്ടായിരുന്ന പരാതികൾ.
ജേക്കബ് സാംസണെതിരെയും കുടുംബത്തിനെതിരെയും പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. സ്ഥിരനിക്ഷേപമായും കടമായും വാങ്ങിയ പണം തിരികെ നല്കുന്നില്ലെന്നുമായിരുന്നു പരാതി. ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞു നൂറുകണക്കിനാളുകളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചതിന്റെ പേരില്‍ ജേക്കബ് സാംസണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2011 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി മരപ്പാലത്ത് നോവാ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 25 പേരില്‍ നിന്ന് ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ കൊടുത്തവരില്‍ ഉള്‍പ്പെട്ടിരുന്നു. മരുമകളായി ധന്യ എത്തിയതോടെ കൂടുതല്‍ പേരെ തട്ടിപ്പിനിരകളാക്കി എന്നൊക്കെയായിരുന്നു താരങ്ങൾക്കെതിരെയുണ്ടായിരുന്ന പരാതികൾ.
അതേസമയം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപോലെ എന്റെ ഭര്‍ത്താവും പഠിച്ചു.’-ധന്യ പറയുന്നു.
https://www.facebook.com/Malayalivartha