ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു; പലപ്പോഴും ചാന്‍സ് തേടി ഇറങ്ങുമ്പോള്‍ വണ്ടിക്കൂലിക്കുള്ള പണം പോക്കറ്റില്‍ വെച്ചുതന്നിരുന്നത് ജെസ്സിയാണ്; സൂപ്പർഹിറ്റുകൾക്ക് പിന്നിലെ തന്റെ പ്രിയതമയെക്കുറിച്ച് വിജയ് സേതുപതി

തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് 'മക്കൾ സെൽവൻ' എന്നറിയപ്പെടുന്ന വിജയ് സേതുപതി. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദങ്ങളിൽ ഇടംപിടിച്ച കലാകാരൻ. തമിഴ്‍ സൂപ്പർഹിറ്റ് നിരയിലേക്ക് പെട്ടെന്നായിരുന്നു വിജയ് സേതുപതിയെന്ന തെന്നിന്ത്യന്‍ ചലച്ചിത്ര താരത്തിന്റെ വളർച്ച.
സഹനടനായി അഭിനയത്തിന് തുടക്കമിട്ട വിജയ് 2010 ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്‍മാര്‍ക്കു പരുവക്കാട്ട്‌റു എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2012 ല്‍ സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വിജയ് നായകനായി തിളങ്ങി. പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ, വിക്രം വേദ എന്നിവ വിജയയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം ഹിറ്റുകള്‍ വാരികൂട്ടിയത് വിജയ് സേതുപതിയുടെ കരിയർ മാറ്റിക്കുറിച്ചു. ഏറ്റവുമൊടുവിൽ പ്രേം കുമാർ സംവിധാനത്തിൽ പുറത്തിറങ്ങിയ '96' വിജയ് എന്ന അനുഗ്രഹീത കലാകാരന്റെ മികവുകൾ എടുത്തുകാട്ടുകയാണ് ചെയ്യുന്നത്.
കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിലൂടെ താന്‍ സിനിമയിലെത്തിയതിനെക്കുറിച്ചും തന്റെ പ്രിയതമയെക്കുറിച്ചും വിജയ് സേതുപതി പറയുന്നു. സിനിമ എന്റെ സ്വപ്നമായിരുന്നെങ്കിലും അതിലേക്കുള്ള ദൂരം ഞാന്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. എന്നാല്‍, ഭാര്യയുടെ പ്രോത്സാഹനമാണ് സിനിമയിലെത്തിച്ചതെന്നും വിജയ് സേതുപതി പറയുന്നു.
അവള്‍ യെസ് മൂളിയില്ലായിരുന്നെങ്കില്‍ ഒരിക്കലും സിനിമയിലെത്തില്ലായിരുന്നു. തീവ്ര പ്രണയത്തിന്റെ കഥ പറഞ്ഞ 96ലെ നായകന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്നും തന്റെ ഭാര്യ ജെസ്സിയുടെ സ്വന്തം വിജയ് ആണ്. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ടിവിയില്‍ സിനിമ കാണുമ്പോള്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
നാട്ടിലെ ജോലികളെക്കാള്‍ നാലിരട്ടി ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് പോയി. എന്റെ സുഹൃത്ത് ചന്ദ്രുവിന് ജെസിയെ കുറിച്ച് പറയുന്നത്. യാഹൂ ചാറ്റ് വഴി ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്. ഐ ലവ് യൂ എന്നല്ല, ‘നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിക്കുകയായിരുന്നു. ഒട്ടും ആലോചിക്കാതെ അവള്‍ ഓകെ പറഞ്ഞു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം എന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് വിവാഹം. നിശ്ചയത്തിന്റെ അന്നാണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. പിന്നെ ഗള്‍ഫിലേക്ക് പോയില്ല. പണം സമ്പാദിക്കാനുള്ള വഴിയായാണ് സിനിമയില്‍ അവസരം തേടിയത്.
ജെസിക്ക് അതിനോട് താത്പര്യമില്ലായിരുന്നു. മിക്കപ്പോഴും ഇക്കാര്യം പറഞ്ഞ് വഴക്കുകൂടും. അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാല്‍ ശരിയാണ്. സിനിമ കാണുമെന്നല്ലാതെ എങ്ങനെ അവസരം കിട്ടുമെന്നൊന്നും എനിക്കോ അവള്‍ക്കോ ഐഡിയ ഇല്ല. പക്ഷേ പിന്നീട് ജെസിക്ക് എന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായി. അവള്‍ക്ക് ജോലിയുണ്ടായിരുന്നു. കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് മോഹം മാറ്റിവെയ്ക്കേണ്ടെന്നും ധൈര്യമായി സ്വപ്നം കാണാനും അവള്‍ പറഞ്ഞു.
പലപ്പോഴും ചാന്‍സ് തേടി ഇറങ്ങുമ്പോള്‍ വണ്ടിക്കൂലിക്കുള്ള പണം പോക്കറ്റില്‍ വെച്ചുതന്നിരുന്നത് ജെസ്സിയാണ്. മോനുണ്ടായിക്കഴിഞ്ഞ സമയത്താണ് സിനിമയില്‍ വേഷങ്ങള്‍ കിട്ടിത്തുടങ്ങിയത്. എന്നും സപ്പോര്‍ട്ട് തന്ന് കൂടെ നിന്നത് ജെസിയാണ്. 96 ഏറ്റവുമിഷ്ടപ്പെട്ടതും ജെസിക്കാണ്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുനിറയുന്നുണ്ടായിരുന്നുവെന്നും വിജയ് സേതുപതി പറയുന്നു.
https://www.facebook.com/Malayalivartha