2018ല്‍ ഇന്ത്യന്‍ ചിത്രം നേടുന്ന വലിയ കളക്ഷന്‍ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ സ്വന്തമാക്കി

അണിയറ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും മോശം അഭിപ്രായം പറഞ്ഞ ഒരു ബിഗ് ബജറ്റ് ബോളിവുഡ് മള്‍ട്ടിസ്റ്റാര്‍ ദീപാവലി ചിത്രം ആയിരുന്നു തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. ട്വിറ്ററില്‍ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ടാഗില്‍ ഇന്നലെ ട്രോളുകളുടെ പെരുമഴയായിരുന്നു. എന്നാല്‍ ആദ്യദിന കളക്ഷന്‍ പുറത്തുവരുമ്പോള്‍ മികച്ച കളക്ഷന്‍ എന്ന് മാത്രമല്ല, 2018ല്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്നതിന് പുറമെ ഒരു ഹിന്ദി ചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനുമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ സ്വന്തമാക്കിയത് .
രാജ്കുമാര്‍ ഹിറാനി ചിത്രം സഞ്ജുവിനെയും എ ആര്‍ മുരുഗദോസിന്റെ വിജയ് ചിത്രം സര്‍ക്കാരിനെയും ആദ്യദിന കളക്ഷനില്‍ പിന്തള്ളിയിരിക്കുകയാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. 52.25 കോടിയാണ് ചിത്രം റിലീസ് ദിനമായ ഇന്നലെ നേടിയിരിക്കുന്നത്.
റിലീസിന് മുന്‍പ് ലഭിച്ച വന്‍ ഹൈപ്പും 7000 തീയേറ്ററുകളിലെ മാസ് റിലീസുമാണ് ഈ റെക്കോര്‍ഡ് കളക്ഷന് കാരണമായതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha