മകനെ സാക്ഷിയാക്കി നടി ശ്രിന്ദ വീണ്ടും വിവാഹിതയായി; മംഗളാശംസകൾ നേർന്ന് സിനിമാലോകവും, സോഷ്യൽ മീഡിയയും

നടി ശ്രിന്ദ വീണ്ടും വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകന്‍ സിജു.എസ് ബാവയാണ് ശ്രിന്ദയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മലയാള സിനിമയിലെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹമംഗളാശംസകളുമായി എത്തി. പത്തൊന്‍പതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി. ആ ബന്ധത്തില്‍ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. ഫഹദ് ഫാസിലിനെ നായകനാക്കി 'നാളെ' എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.
വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ ആരാധകരോട് പങ്കുവയ്ച്ചിരുന്നു.
‘വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നതു കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണമെന്നും, നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചനത്തിലേക്കെത്തിയത്.
അതുകൊണ്ടുതന്നെ ആ തിരിച്ചറിവോടെയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോൾ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നുവെന്നും ശ്രിന്ദ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു.
https://www.facebook.com/Malayalivartha