അപ്പോ മലയാളത്തിന്റെ കാര്യമോ? സണ്ണി അഭിനയം താല്‍ക്കാലികമായി നിര്‍ത്താനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്

സണ്ണി ലിയോണ്‍ അമ്മയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി സണ്ണി അഭിനയം താല്‍ക്കാലികമായി നിര്‍ത്താനൊരുങ്ങുകയാണെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അഭിനയവും സിനിമയും വിട്ട് അമ്മയാകാനുള്ള തീരുമാനത്തിലാണ് സണ്ണിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. മാത്രമല്ല പ്രായവും കൂടിവരികയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അമ്മയാകണമെന്ന് സണ്ണിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അമ്മയായി കഴിഞ്ഞാലും സണ്ണി സിനിമയിലേക്ക് തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോണ്‍ സിനിമകളിലൂടെ പ്രശസ്തയായ ഈ കാനഡക്കാരി ഇന്ന് ബോളിവുഡിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ്.
2012ല്‍ ജിസ്മ്2 എന്ന പൂജ ഭട്ട് ചിത്രത്തിലൂടെയാണ് സണ്ണി ബോളിവുഡില്‍ വരവറിയിക്കുന്നത്. ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ്2, ഹേറ്റ് സ്‌റ്റോറി2, സിംഗ് ഈസ് ബ്ലിംഗ്, മസ്തിസാദേ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് തുടങ്ങിയവയാണ് പ്രധാന സണ്ണി ചിത്രങ്ങള്‍.
ഇന്ത്യയില്‍ വേരുകളുള്ള സണ്ണിയുടെ യഥാര്‍ത്ഥ പേര് കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്നാണ്. ഭര്‍ത്താവ് ഡിനിയല്‍ വെബ്ബറാണ് തന്റെ പ്രേരക ശക്തിയെന്നാണ് സണ്ണി പറയുന്നത്.
https://www.facebook.com/Malayalivartha