കാഞ്ചിയാർ മേപ്പാറയിൽ സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്കേറ്റു; ചുണ്ടിൽ പത്തോളം തുന്നൽ വേണ്ടിവന്ന താരത്തിന് രണ്ട് ദിവസത്തെ വിശ്രമം

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ നായക നടൻ ആന്റണി വർഗീസിന് പരുക്കേറ്റു. ഇന്നലെ രാവിലെ കാഞ്ചിയാർ മേപ്പാറയിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ചുണ്ടിന് മുറിവേറ്റ ആന്റണി വർഗീസിനെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ചുണ്ടിൽ പത്തോളം തുന്നലുണ്ട്. രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനാൽ നടൻ വീട്ടിലേയ്ക്ക് മടങ്ങി. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിലും, പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.
പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്.
https://www.facebook.com/Malayalivartha