പ്രിയാമണി തിരിച്ചെത്തുന്നു...

ഒരു സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറിന്റെ ഭാഗമായി പ്രിയാമണി തെലുങ്കിലേക്ക് തിരിച്ചെത്തുന്നു. വിവാഹ ശേഷം പ്രിയാമണി അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. സായ് തേജസ്വിനി, പ്രഭാകര്‍, അജയ് രത്‌നം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. സിരിവെണ്ണല എന്നു പേരിട്ടിരിക്കുന്ന ചിത്രം പ്രകാശ് പുലിജാലയാണ് സംവിധാനം ചെയ്യുന്നത്.
സൂപ്പര്‍ നാച്ചുറല്‍, പാരനോര്‍മല്‍ സാന്നിധ്യങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു യുവതിയായാണ് പ്രിയാമണി എത്തുന്നത്.
വിവാഹ ശേഷം കന്നഡയിലും മലയാളത്തിലും പ്രിയാമണി ചിത്രങ്ങള്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha