കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിന്റെ രണ്ടാം വരവില്‍ നായികയായി കാജല്‍ ആഗര്‍വാള്‍

22 വര്‍ഷങ്ങള്‍ക്ക് ശേഷം ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വീണ്ടും എത്തുന്നു. ഡിസംബറിലായിരിക്കും ഇന്ത്യന്‍ 2വിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിക്കുക. ഹൈദരാബാദ് ആണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്.ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണറിയുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആയിരിക്കും കമല്‍ഹാസന്റ നായികാ വേഷത്തില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തിലായിരുന്നു കാജല്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്.ഇന്ത്യന്‍ 2വിന്റെതായി മികച്ചൊരു ഫസ്റ്റ്‌ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍2 എന്നാണറിയുന്നത്.
എആര്‍ റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പാട്ടുകള്‍ ഒരുക്കുന്നത്. സാബു സിറിള്‍,പീറ്റര്‍ ഹെയ്ന്‍,രവിവര്‍മ്മന്‍ തുടങ്ങിയ ടെക്‌നീഷ്യന്‍മാരും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. കമലിന്റെ ഇന്ത്യന്‍ 2വിനായി ആകാംക്ഷകളോടെയാണ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha