ജീവിതത്തില്‍ താന്‍ എപ്പോഴും സീരിയസ്സാണെന്ന് ജ്യോതിക

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പമുണ്ട് സൂര്യ. പുതിയ ചിത്രമായ കാട്രിന്‍ മൊഴിയുടെ ട്രെയിലറും ഗാനവുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
സിനിമയില്‍ താന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ലെന്ന് ജ്യോതിക പറയുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമയിലെത്തിയതിന് ശേഷമാണ് ഇത്രയും ബഹളം വെക്കാനൊക്കെ പഠിച്ചതെന്ന് ജ്യോതിക പറയുന്നു.
സൂര്യയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇഷ്ടം തോന്നിയിരുന്നുവെന്ന് താരം പറയുന്നു. പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയിലായിരുന്നു താന്‍ സിനിമയിലേക്കെത്തിയത്. കവിതകള്‍ ഇഷ്ടമാണ്. ഹിന്ദിയിലായിരുന്നു എഴുത്ത്. വിവാഹത്തിന് മുന്‍പ് സൂര്യയ്ക്ക് നിരവധി കവിതകള്‍ സമ്മാനിച്ചിരുന്നു.
ഹാന്‍ഡ് ബാഗില്‍ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുപോകുന്നതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. പൊതുവെ മേക്കപ്പിനോട് താല്‍പര്യമില്ലെന്നും അത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുനടക്കാറില്ല.
മക്കള്‍ക്കുള്ള സ്‌നാക്‌സും വെള്ളവുമൊക്കെയാണ് ബാഗില്‍ വെക്കാറുള്ളത്. പടം വരയ്ക്കുന്നതിനോട് ഏറെയിഷ്ടമാണ് ദേവിന്. അവന് വേണ്ടിയുള്ള പേപ്പറും പെന്‍സിലുമൊക്കെ കരുതി വെക്കാറുണ്ട്. സിനിമയില്‍ ഹ്യൂമര്‍ ഇഷ്ടമാണെങ്കിലും ജീവിതത്തില്‍ താന്‍ സീരിയസ്സാണെന്ന് ജ്യോതിക പറയുന്നു.
https://www.facebook.com/Malayalivartha