സിനിമയ്ക്ക് വേണ്ടിയല്ല ജീവിതത്തിൽ ആറാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറച്ച് അതീവ സുന്ദരിയായി പുതിയ ലുക്കിൽ തിളങ്ങി കനിഹ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു.
6 ആഴ്ചയെടുത്ത് 5 കിലോ കുറച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. സിനിമയ്ക്ക് വേണ്ടിയല്ല ഇപ്പോള്‍ താന്‍ വണ്ണം കുറച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. കൃത്യമായ വര്‍ക്കൗട്ടലൂടെയും ചിട്ടയായ പരിശ്രമത്തിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് കനിഹ പോസ്റ്റില്‍ പറയുന്നുണ്ട്. ഇപ്പോള്‍ പല ചാനലുകളില്‍ അതിഥിയായി എത്തുന്ന താരം കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകര്‍ പറയുന്നത്.
നിമിഷനേരം കൊണ്ട് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു. ഇടയ്ക്ക് മലയാളത്തില്‍ നിന്നും അപ്രത്യക്ഷമാവാറുണ്ടെങ്കിലും കൃത്യമായ ഇടവേളയ്ക്ക് ശേഷം താരം തിരികെ എത്താറുണ്ട്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മോഹലാലിന്റെ പുതിയ ചിത്രം ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ചെന്നൈ ശക്തിമൂർത്തി അമ്മൻ നഗറിൽ 'മധുരൈ ജംക്ഷൻ' എന്ന നാടൻ ഭക്ഷണങ്ങളുടെ റസ്റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. പഠിച്ചതും വളർന്നതും മധുരയിൽ ആയതു കൊണ്ട് തന്നെ അവിടത്തെ ഭക്ഷണത്തിനോട് ഏറെ താൽപര്യമാണ്.
ബ്രഹ്മൺ കുടുംബത്തിൽ ജനിച്ച കനിഹയുടെ ഭക്ഷണ മെനുവിൽ ആദ്യ കാലങ്ങളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമായിരുന്നു. എന്നാൽ ഭർത്താവിന് നോൺ വെജ് വളരെ പ്രിയമായതു കൊണ്ട് പരീക്ഷണം അതിലേയ്ക്കും തിരിഞ്ഞു. ഭർത്താവിനും മകനും നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി വിഴമ്പി നൽകുന്നതിന്റെ സന്തോഷവും നാടൻ ആഹാരത്തിനോടുളള താൽപര്യവുമാണ് പാചകത്തിനോട് ഇത്രയും അടുപ്പിച്ചതെന്ന് കനിഹ പറഞ്ഞു.
https://www.facebook.com/Malayalivartha