മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേർന്ന് അബൂദാബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹൻലാൽ

മലയാള താര സംഘടനയായ അമ്മയും മലയാള ചാനലായ ഏഷ്യാനെറ്റും ചേർന്ന് അബൂദാബിയിൽ സംഘടിപ്പിക്കുന്ന താരനിശയിൽ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹൻലാൽ. പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമ്മയിൽ അംഗമല്ലാത്ത നിലയിൽ ദിലീപിന് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് പ്രസിഡന്‍റ് മോഹൻലാൽ പറഞ്ഞു.
മീ ടൂ താൽകാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്‍റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അൽപകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹൻലാൽ പറഞ്ഞു.
വനിതാ താരങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























