Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

16-ാം വയസ്സില്‍ പീഡനത്തിനിരയായി, അന്നു തന്നെ കേസും കൊടുത്തു: റാണി മുഖര്‍ജിക്ക് കങ്കണയുടെ മറുപടി

04 JANUARY 2019 02:43 PM IST
മലയാളി വാര്‍ത്ത

മീ ടൂ അടക്കമുള്ള വിഷയങ്ങള്‍ കത്തി നില്‍ക്കുന്ന ബോളിവുഡില്‍ ശ്രദ്ധേയമായ വെളിപ്പെടുത്തലുകളുമായി കങ്കണ റണാവത്. ലൈംഗികാതിക്രമത്തിനെതിരെ 16-ാം വയസ്സില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത ആളാണ് താനെന്ന് കങ്കണ. തന്റെ ഏറ്റവും പുതിയ ചിത്രം മണികര്‍ണികയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

''സമൂഹത്തിന്റെ പിന്തുണ വേണ്ട ആളുകള്‍ക്കും ശാക്തീകരിക്കപ്പെടേണ്ടവര്‍ക്കും തീര്‍ച്ചയായും അതു നല്‍കണം. സമൂഹത്തില്‍ ശക്തരായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഒരിക്കലും നിരുല്‍സാഹപ്പെടുത്തരുത്. ലൈംഗികാതിക്രമത്തിനെതിരെ 16-ാം വയസ്സില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത ആളാണ് ഞാന്‍. ആളുകള്‍ അവരവര്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ അവരെ ഒരിക്കലും നിരുല്‍സാഹപ്പെടുത്തരുത്.' - കങ്കണ പറഞ്ഞു.

പോയ വര്‍ഷം സിനിമാ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് 'മീ ടൂ'വെളിപ്പെടുത്തലുകളെ കുറിച്ചാണ്. നടി തനുശ്രീ ദത്തയാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ തുടങ്ങിവെച്ചത്. എന്നാല്‍ പിന്നീട അങ്ങോട്ട് സിനിമ ലോകം ഒന്നടങ്കം ഈ ക്യാമ്പയിന്‍ ഏറ്റെടുക്കുകയായിരുന്നു.മി ടൂ മൂവ്‌മെന്റിനെ കുറിച്ചു റാണി മുഖര്‍ജി നടത്തിയ ഒരു പരാമര്‍ശം വലിയ വിവാദം ഉണ്ടാക്കിയിരുന്നു, കങ്കണ, ദീപിക അടങ്ങുന്ന താരങ്ങള്‍ തന്നെ റാണിക്കെതിരെ രംഗത്ത് വന്നു.

ഒരു നടത്തിയ ചര്‍ച്ചയില്‍ റാണി മുഖര്‍ജി, ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, തബു തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ജോലിസ്ഥലവും പേടിക്കേണ്ട ഇടമായി മാറിയിരിക്കുന്നു. വീട് കഴിഞ്ഞാല്‍ ജോലി ചെയ്യുന്ന ഇടമാണ് സുരക്ഷിത സ്ഥലമാവേണ്ടത്. എന്നാല്‍ അവിടെയും ഭയം തോന്നുന്നു എന്നതാണ് യഥാര്‍ഥ്യമെന്ന അനുഷ്‌കയുടെ പ്രസ്താവനക്ക് മറുപടിയായ് ആണ് റാണി മുഖര്‍ജിയുടെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ ശക്തരാകണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്കാവണം. സ്ത്രീകള്‍ തന്നെ അവരെ സംരക്ഷിക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. ഇതിനെ എതിര്‍ത്ത് ദീപിക പദുകോണ്‍ രംഗത്തെത്തി എല്ലാ സ്ത്രീകള്‍ക്കും അത്തരം ഡി.എന്‍.എ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ദീപിക പറഞ്ഞു. എന്നാല്‍ സ്‌കൂളുകളില്‍ ആയോധനകലകള്‍ പഠിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. എന്നാല്‍ ദീപികയും അനുഷ്‌കയും ഈ നിലപാടിനെ എതിര്‍ത്തു. സമൂഹ മാധ്യമങ്ങള്‍ ഈ ചര്‍ച്ച ഏറ്റെടുത്തതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് റാണിക്ക് എതിരെ വരുന്നത്.

നിര്‍ഭയമായ നിലപാടുകൊണ്ടും തുറന്നു പറച്ചില്‍ കൊണ്ടും ശ്രദ്ധേയയായ കങ്കണയുടെ ഏറ്റവും പുതിയ ചിത്രം മണികര്‍ണികയുടെ ട്രെയിലറിന് വമ്പന്‍ സ്വീകരണം ആണ് ലഭിച്ചത്. മണികര്‍ണ്ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends