Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

നെറിയും ധാര്‍മ്മികതയുമൊക്കെ ഉണ്ടോ? ആ നടനോടു കാണിച്ച ചതിയില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് പ്രതീക്ഷ: തുറന്നടിച്ച് ഷമ്മി തിലകന്‍

08 JANUARY 2019 12:08 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം, മലയാളത്തില്‍ ഏറ്റവും മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രം എന്നിങ്ങനെ വന്‍ പ്രതീക്ഷയോടെയാണ് 'മാമാങ്കം' ഒരുങ്ങുന്നത്. പുതുമുഖ സംവിധായകന്‍ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കെ ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. യുവതാരം ധ്രുവനെ മാറ്റി ഉണ്ണിമുകുന്ദനെ പകരമെടുക്കുകയായിരുന്നു. ഇത് സംവിധായകനറിയാതെയായിരുന്നു. ഇപ്പോള്‍ ധ്രുവനെ പിന്തുണച്ചും അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ടും രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.

ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാര്‍മികതയുമൊക്കെ നമ്മുടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്..ഈ വിഷയത്തില്‍ ഇനി മമ്മൂക്കയില്‍ മാത്രമാണ് എല്ലാവരുടേയും പ്രതീക്ഷ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസവും ഇതേ വിഷയത്തില്‍ ഷമ്മി തിലകന്‍ പ്രതികരണവുമായെത്തിയിരുന്നു.മാസം തോറും പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി എന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതെന്നാണ് പരിഹാസസ്വരത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞത്.

അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രീകരണം തുടങ്ങി തുടങ്ങിയതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിഞ്ഞതെന്നാണ് ധ്രുവന്‍ വ്യക്തമാക്കിയത്.ക്വീന്‍ സിനിമയ്ക്ക് ശേഷം മറ്റു ചിത്രങ്ങള്ള്‍ ഒന്നും ഏറ്റെടുക്കാതെ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ശരീരം യോദ്ധാക്കളുടേതിന് സമാനമാക്കാന്‍ ജിമ്മിലും കളരിയിലും കഠിനാധ്വാനം ചെയ്തു.

എന്നാല്‍ മുന്നറിയിപ്പ്കളൊന്നും തരാതെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നത് ധ്രുവന്‍ പറഞ്ഞു. പിന്നീട് ധ്രുവന് പകരം ഉണ്ണി മുകുന്ദനെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (30 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends