Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ ഒരു മുസ്ലീം അല്ലേടാ, നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ, കഷ്ടം തന്നെ ! ; ഇൻസ്റ്റാഗ്രാമിൽ വളർത്തു നായ 'ഹണി' യോടൊപ്പമുള്ള ചിത്രം പങ്കുവച്ച 'കുഞ്ഞിക്ക'യ്ക്ക് കമന്റ് ബോക്സിൽ പൊങ്കാല

10 JANUARY 2019 08:07 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ നടന്മാരും നടിമാരും അവരുടെ വളർത്തു മൃഗങ്ങളോടൊപ്പം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് പതിവാണ്. അതുപോലെതന്നെയാണ് ചിത്രങ്ങളെ പൊക്കിപ്പറഞ്ഞു കളിച്ചും ചിരിച്ചുമുള്ള കമ്മെന്റുകൾ കൊണ്ട് നിറയുന്ന കമന്റ് ബോക്സുകളും. എന്നാൽ നമ്മുടെ സ്വന്തം 'കുഞ്ഞിക്ക' ഇപ്പോൾ ഒരു ചിത്രം പങ്കുവയ്ച്ചതിലൂടെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. താരത്തിന്റെ കമന്റ് ബോക്സുകൾ നിറയുന്നത് പ്രശംസകൾ കൊണ്ടല്ല പകരം തരം താഴ്ത്തലും കളിയാക്കലും കൊണ്ടാണ്. താര രാജാവ് മമ്മൂട്ടിയുടെ മകനായിട്ട് പോലും സമൂഹ മാധ്യമങ്ങളിൽ ദുൽക്കറിനു നേരെ ആരാധകർ പാഞ്ഞടുത്തതോടെ സംഭവം വിവാദത്തിലേക്കെത്തിയിരിക്കുകയാണ്. വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദുല്‍ഖര്‍ സല്‍മാന് മതയാഥാസ്ഥിതികരുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.

ബോക്‌സര്‍ ഇനത്തില്‍പ്പെട്ട നായയെ തഴുകി ദുല്‍ഖര്‍ സോഫയില്‍ ഇരിക്കുന്ന ചിത്രമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് നായ്ക്കളെ വലിയ പേടിയായിരുന്നെന്നും 'ഹണി' എന്നെ മാറ്റിക്കളഞ്ഞെന്നുമുള്ള കുറിപ്പോടെയാണ് മുപ്പത് ലക്ഷം ഫോളോവര്‍മാരുള്ള ദുല്‍ഖര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

"അറിയാവുന്നവര്‍ക്ക് മനസിലാകും ഇത് എത്ര വലിയ സംഗതിയാണെന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ തന്നെ ഞാന്‍ വിറച്ചുപോകുമായിരുന്നു. പക്ഷെ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ ഫ്രണ്ട്‌ലിയായ മനോഹരിയായ കൂട്ടുകാരി." എന്നായിരുന്നു ചിത്രത്തോടൊപ്പം ദുൽക്കർ കുറിച്ചിരുന്നത്.

എന്നാൽ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ ഇസ്ലാം മതം അനുസരിച്ച് പട്ടി ഹറാമാണെന്ന് അറിയില്ലേ, മണ്ണ് കലക്കിയ വെള്ളത്തില്‍ കുളിക്കണം, നിങ്ങള്‍ ഏഴുവട്ടം കഴുകണം, ഹറാമാണെന്ന കാര്യം ഓര്‍ക്കുന്നതാണ് നല്ലത്, സെലിബ്രിറ്റിയായാലും ആരായാലും മുസ്ലീമാണെന്ന കാര്യം മറക്കരുത് എന്നതുള്‍പ്പെടെ നിരവധി കമന്റുകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ദുല്‍ഖറിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേക്കുറിച്ച് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹണിയോടൊപ്പമുള്ള ചിത്രത്തിന് ശേഷം രണ്ട് ഫോട്ടോകള്‍ കൂടി ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മുൻപ് ഭാര്യയുടെ തട്ടമിടാത്ത ചിത്രം പോസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് നടന്‍ ആസിഫ് അലിയും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

കമന്റുകളില്‍ ചിലത്..........

മോശമായിപ്പോയി, ഒരു മുസ്ലീം ഒരിക്കലും ഡോഗിനെ തൊടരുത്.

ഇസ്ലാമില്‍ സാധാരണക്കാരനെന്നോ സെലിബ്രിറ്റിയെന്നോ വ്യത്യാസമില്ല. എല്ലാവരും തുല്ല്യരാണ്.

ഏഴ് പ്രാവശ്യം പോയി കുളിച്ചുകള.

ദുല്‍ഖര്‍ ജീവിക്കുന്ന ജീവിതം ഹറാമാണ്. അതു നമുക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയില്ല, കാരണം ദുല്‍ഖറിന് ഇസ്ലാം അറിയില്ല.

ഡിക്യു ബ്രോ. ഞങ്ങള്‍ താങ്കളെ ബഹുമാനിക്കുന്നു. പക്ഷെ മറ്റ് മുസ്ലീം നടന്‍മാരെ അനുകരിക്കരുത്. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. പക്ഷെ ഈ ചിത്രം പ്രതീക്ഷിച്ചില്ല.

നിങ്ങള്‍ ഒരു മുസ്ലീമാണ്. ഈ ചിത്രത്തിന് ഡിസ് ലൈക്കുകള്‍. നിങ്ങളുടെ കുടുംബവും ഇതുപോലെ പട്ടികളെ തൊടുന്നുണ്ടോ? ഇത് വിചിത്രമാണ്. നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിങ്ങള്‍ ഒരു നടനാണ് സമ്മതിച്ചു. പക്ഷെ നിങ്ങള്‍ ജ്ന്മനാ ഒരു മുസ്ലീമാണ്. ഹറാം എപ്പോഴും ഹറാം ആണ്. ഹറാം ഒരിക്കലും ഹലാല്‍ ആവില്ല. ഇത് മനസില്‍ സൂക്ഷിച്ചാല്‍ നല്ലത് ബാബ.

ആരായാലും ഇസ്ലാം നിയമങ്ങള്‍ ഒരേ പോലെ (നടനായാലും).

പട്ടിയെ തൊടരുത് എന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍ അതിന്റെ മൂക്കില്‍ അനേകം അണുക്കളും രോഗകാരികളായ ബാക്ടീരിയകളുമുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണിന് പ്രകൃത്യാപരമായി ഈ അണുക്കളെ കൊല്ലാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പട്ടിയെ തൊടുന്നതിനെ ഇസ്ലാം വിലക്കിയിരിക്കുന്നതും ആരെങ്കിലും തൊട്ടാല്‍ കുളിക്കുകയോ ഒരു തവണ മണ്ണ് ഉള്‍പ്പെടെ ഏഴ് വട്ടം കഴുകുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നതും.

നായിനെ തൊട്ടാല്‍ ഏഴ് വട്ടം കഴുകണം എന്നാണ്.

എ ഡോഗ് അല്‍ ഹറാം

ഇക്കാ. എനിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ട്. അത് ശരിക്കും വളര്‍ത്തുനായാണോ അതോ പാവയാണോ? ദയവായി മറുപടി തരൂ.

നീ ഒരു മുസ്ലീം അല്ലേടാ. നായിന്റെ അത്ര ബുദ്ധി ഇല്ലേ മോനേ. കഷ്ടം തന്നെ. അതിന് കുറേ പേര്‍ സപ്പോര്‍ട്ട്.

പോയി കുളിക്കടാ..

എന്താണിത്, നിങ്ങളൊരു മുസ്ലീം അല്ലേ?

നിങ്ങള്‍ ഏഴ് വട്ടം കഴുകണം

ഇസ്ലാം മതത്തില്‍ രണ്ടിലധികം മദ്ഹബുകള്‍ (ധാര) ഉണ്ട് അതില്‍ ചില മദ്ഹബുകളില്‍ അവര്‍ക്ക് നായയെ തൊട്ടാല്‍ 7 പ്രാവശ്യം ഒന്നും മണ്ണില്‍ കഴുകേണ്ടത് ഇല്ല.

എല്ലാവര്‍ക്കും ഇത് എന്തുപറ്റി. പട്ടിയെ തൊട്ടാല്‍ ഏ ഴുവട്ടം കുളിച്ചാല്‍ പോരേ?. എനിക്കും പട്ടികളെ ഇഷ്ടമാണ് പക്ഷെ സമൂഹവും മതവും അതിന് അനുവദിക്കുന്നില്ല.

അങ്ങനല്ലല്ലോ 7 കഴുകലില്‍ അവസാനത്തേതു മണ്ണ് കലക്കിയ വെള്ളത്തില്‍ അങ്ങനല്ലേ?

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (5 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (6 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (6 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (7 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (8 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (9 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (9 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends