അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ മൃതദേഹം ബില്ലടക്കാതെ വിട്ടുനൽകില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ നിലപാടെടുത്തത് ഏറെ വേദനയുളവാക്കുന്നു

ചികിത്സാചെലവ് മുഴുവനായി അടയ്ക്കാതെ മൃതദേഹം നൽകാനാകില്ലെന്നാണ് ആശുപത്രിയുടെ നിലപാട്. ലെനിൻ രാജേന്ദ്രന്‍റെ ചികിത്സയ്ക്കായി 72 ലക്ഷം രൂപ ചെലവുവന്നതായാണ് അപ്പോളോ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ മൃതദേഹം വിട്ടുനൽകാമെന്ന് അധികൃതർ പറയുന്നു. ആശയക്കുഴപ്പം പരിഹരിക്കാൻ നോർക്ക ആശുപത്രി അധികൃതരുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാത്രി ഒന്പതോടെയാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്ക് 30 ലക്ഷം രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പണം നല്‍കുന്നതു സംബന്ധിച്ച് കേരളത്തിലെ സാംസ്‌കാരിക വകുപ്പിന്റെ ഉറപ്പു വാങ്ങുന്നതിനുള്ള ശ്രമം നടക്കുകയാണ്. ഇതിനൊപ്പം അഭിനേതാക്കളുടെ സംഘടനയായ അമ്മയും സാങ്കേതികവിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌കയും ശ്രമം തുടങ്ങിയിട്ടുണ്ട്. പണം അടച്ച ശേഷം ഇന്ന് ഉച്ചയോടെയേ മൃതദേഹം വിട്ടുകിട്ടുകയുള്ളു .
തിരുവനന്തപുരം ഊരൂട്ടമ്പലത്താണു ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.
ചില്ലു മുതില്‍ മകരമഞ്ഞ് വരെയുള്ള മികച്ച ചലച്ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച ലെനിന്‍ രാജേന്ദ്രന്റെ വേര്‍പാട് അറുപത്തിയേഴാം വയസ്സില്‍.
സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ജീവിതത്തെയും സംഗീതത്തെയും ആവിഷ്‌കരിച്ച സ്വാതി തിരുനാള്‍(1987) ലെനിന്‍ രാജേന്ദ്രനെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാക്കി. 1981ല്‍ വേനല്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീട,് ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, തുടങ്ങി നിരവധി മികച്ച ചിത്രങ്ങള്‍. 1981-ല്‍ പുറത്തിറങ്ങിയ "വേനല്‍" ആണ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം. ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ കമ്യൂണിസ്‌റ്റ് കാഴ്‌ചപ്പാടിലൂടെ കാണുന്നതായിരുന്നു. "ദൈവത്തിന്റെ വികൃതികള്‍" എം. മുകുന്ദന്റെ അതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ "നഷ്‌ടപ്പെട്ട നീലാംബരി" എന്ന കഥയെ അടിസ്‌ഥാനമാക്കി സംവിധാനം ചെയ്‌ത ചിത്രമായ "മഴ" പ്രേക്ഷകപ്രീതി നേടി. ജനപ്രിയമായ സിനിമാരീതികളെയും താരങ്ങളെയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയിരുന്നില്ല.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ലെനിന്‍ രാജേന്ദ്രന്‍, കുറച്ചുനാളുകളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഡോ. രമണി. മക്കള്‍: ഡോ. പാര്‍വതി, ഗൗതമന്‍.
https://www.facebook.com/Malayalivartha























