Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തില്‍ ഞാൻ റൊമാന്റിക്കായിരുന്നു, വിവാഹിതനായ ശേഷം അടങ്ങിയൊതുങ്ങി കഴിയുകയാണ്:- എനിക്ക് ചുംബിക്കാൻ ഒരു നായികയെ വേണമെന്ന് സംവിധായകനോട് കേണപേക്ഷിക്കേണ്ട അവസ്ഥ വരെ വന്നു: വിവാഹിതനായതിന് ശേഷമുള്ള മാനസികാവസ്ഥ വെളിപ്പെടുത്തി ബാബു ആന്റണി...

19 JANUARY 2019 03:32 PM IST
മലയാളി വാര്‍ത്ത

ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ചെങ്കിലും പ്രണയരംഗങ്ങളിലൊന്നും ബാബു ആന്റണിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. നായകനായും കിടിലന്‍ വില്ലന്‍ വേഷത്തിലും തകര്‍ത്തഭിനയിച്ച ബാബു ആന്റണി സിനിമയില്‍ നിന്നും ചെറിയ ചെറിയ ഇടവേളകള്‍ എടുക്കാറുണ്ടെങ്കിലും ഇന്നും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷത്തില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്ന് പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ കഴിയാതെ പോയതാണെന്ന് വെളിപ്പെടുത്താതിരിക്കുകയാണ് താരം. പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ടെന്നും ബാബു ആന്റണി വെളിപ്പെടുത്തുന്നു.


ബാബുആന്റണിയുടെ വാക്കുകൾ ഇങ്ങനെ...


'അതൊരു ബിഗ് മിസ്സാണ്. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് അഭിനയിച്ച ഇടുക്കി ഗോള്‍ഡില്‍ എനിക്ക് ഒരു ചുംബനരംഗം അഭിനയിക്കണമായിരുന്നു. എന്നാല്‍ നായികയ്ക്കു പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം. തേനീച്ചക്ക് ഉമ്മ കൊടുക്കുന്നതെന്തിനാണെന്നു ഞാന്‍ സംവിധായകന്‍ ആഷിക്കിനോട് ചോദിച്ചു. ഒരു നായികയെ തരൂ എന്നും അപേക്ഷിച്ചു. ഞാനുള്‍പ്പെടെ ആ രംഗം കണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു.എന്നാല്‍ ഇന്നോർക്കുമ്പോൾ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായിപ്പോയെന്ന് തിരിച്ചറിയുന്നു.'

ജീവിതത്തില്‍ താന്‍ റൊമാന്റിക്കായിരുന്നുവെന്നും വിവാഹിതനായശേഷം അടങ്ങിയൊതുങ്ങി കഴിയുകയാണെന്നും താരം മനസ്സ് തുറന്നു. ഇനി അന്‍പതു കഴിഞ്ഞവരുടെ പ്രണയകഥ സിനിമയാകുമ്പോൾ മാത്രമേ തന്റെ ഈ ആഗ്രഹം പ്രാവര്‍ത്തികമാകുകയുള്ളൂ എന്നും താരം പറഞ്ഞു.

'ഷൂട്ടെല്ലാം കഴിഞ്ഞ് ബെംഗളൂരുവിലെ വീട്ടില്‍ ചെല്ലുമ്പോൾ കുറേയെഴുത്തുകളെന്നെ കാത്തിരിക്കുന്നുണ്ടാകും. എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുമുണ്ട്. വിവാഹാഭ്യര്‍ഥനയുമായും അന്ന് ഒരുപാടു പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്കു വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്ന്. അവരെ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാനാഗ്രഹിച്ചിരുന്നില്ല.' താരം പങ്കുവച്ചു.

അന്നും ഇന്നും എക്കാലവും ബാബു ആന്റണി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ്. കരാട്ടെ, കളരി, തായ്‌കൊണ്ട തുടങ്ങി ഏഴോളം ആയോധന കലകള്‍ അഭ്യാസിച്ച താരം ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് എത്തുന്നത്.

ആദ്യം വില്ലന്‍ വേഷങ്ങളായിരുന്നെങ്കില്‍ പിന്നീട് നായകനായും ഒത്തിരി സിനിമകളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നിങ്ങനെ ഒരുപാട് ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 32 വര്‍ഷത്തോളം സിനിമയില്‍ പ്രവര്‍ത്തിച്ച താരം കാലങ്ങള്‍ മാറുന്നതിനനുസരിച്ച് വ്യത്യസ്ത വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ബാബു ആന്റണി അവതരിപ്പിച്ച തങ്ങള്‍ എന്ന കഥാപാത്രത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.


എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുണ്ടെന്നും താരം പറയുന്നു. വിവാഹാഭ്യര്‍ത്ഥനയുമായും അന്ന് ഒരുപാട് പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന്. അവരെ വെറുതേ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കല്‍ പോലും പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതിലും പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ട്. അതൊരു ബിഗ് മിസാണ്.

സിനിമയില്‍ ഗാനരംഗങ്ങളിലും ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അന്നത്തെ ചിന്താഗതികള്‍ കാരണം ബോധപൂര്‍വം ഒഴിവാക്കുക തന്നെയായിരുന്നു. എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായി പോയെന്ന് തിരിച്ചറിയുന്നെന്നും ബാബു ആന്റണി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (29 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends