Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്രാന്‍സിലെ ജോലി ഉപേക്ഷിച്ച് കൂട്ടുകാരായ അല്‍ഫോന്‍സ് പുത്രന്‍, വിജയ് സേതുപതി, ബോബി സിംഹ എന്നിവരെ കൂട്ടി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ പയ്യന്‍: ഇന്ന് പേട്ടയുടെ സംവിധായകന്‍

19 JANUARY 2019 03:22 PM IST
മലയാളി വാര്‍ത്ത

ഫ്രാന്‍സിലെ മികച്ച ജോലി ഉപേക്ഷിച്ച് ആ പയ്യന്‍ നാലു കൂട്ടുകാരെയും വിളിച്ച് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ഇറങ്ങി തിരിച്ച പയ്യനെ കളിയാക്കാനും ഉപദേശിക്കാനും നിരവധിപ്പേര്‍ വന്നു. എന്നാല്‍ സ്വപ്‌നത്തില്‍ ഉറച്ചു നിന്ന് ആ പയ്യന്‍ സ്വന്തമാക്കിയത് തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയ യുവസംവിധായകന്‍ എന്ന പട്ടം. ആ പയ്യന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് സൂപ്പര്‍ താരങ്ങള്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി പേട്ട എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ്.

നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി ഉപേക്ഷിച്ച് ചെന്നൈയില്‍ തിരിച്ചെത്തിയപ്പോള്‍ കാര്‍ത്തിക് നേരെ പോയത് തന്റെ കൂട്ടുകാരുടെ അരികിലേയ്ക്കാണ്. അവരുടെയും സ്വപ്നം സിനിമ തന്നെ. ആ കൂട്ടുകാരെ നിങ്ങള്‍ക്കും അറിയാം. വിജയ് സേതുപതി, ബോബി സിംഹ, രാജേഷ് മുരുകേശന്‍, അല്‍ഫോന്‍സ് പുത്രന്‍, മണികണ്ഠന്‍. ഇവരെ കൂടെക്കൂട്ടിയാണ് കാര്‍ത്തിക്, റിയാലിറ്റി ഷോയിലേയ്ക്ക് മത്സരിക്കാനെത്തുന്നത്.

ഹ്രസ്വചിത്രങ്ങളിലൂടെ മികച്ച സംവിധായകനെ കണ്ടെത്തുക. സിനിമ മാത്രം സ്വപ്നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു ആ പരിപാടി. പരിപാടിയുടെ വിധികര്‍ത്താക്കള്‍ പ്രതാപ് പോത്തനും മധനും.
അങ്ങനെ അവിടെ നിന്നും ലഭിച്ച ഒറ്റ ദിവസത്തെ വര്‍ഷോപ്പ് ക്ലാസില്‍ നിന്നും കാര്‍ത്തിക് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ആരംഭിച്ചു. ഹ്രസ്വചിത്രത്തില്‍ അഭിനേതാക്കളാകുന്നത് വിജയ് സേതുപതി, ബോബി സിംഹ, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും.

പരിപാടിയുടെ അവസാന എപ്പിസോഡുകളില്‍ കാര്‍ത്തിക് പറഞ്ഞ വാക്കുകള്‍-
'ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ ജോലി ചെയ്യുന്ന സമയത്താണ് ഫ്രാന്‍സിലേയ്ക്ക് പോകുന്നത്. എന്നാല്‍ ആ സമയത്തേ ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു, 2010ല്‍ ജോലി രാജിവെച്ച് ആരുടെയെങ്കിലും അസോഷ്യേറ്റ് ആയി സിനിമയില്‍ ചേരുമെന്ന്.'

'മനസ്സില്‍ ആ ലക്ഷ്യം മാത്രമായിരുന്നു. ഫ്രാന്‍സില്‍ എത്തി ഒരുമാസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു റിയാലിറ്റി ഷോയില്‍ ചാന്‍സ് ലഭിക്കുന്നത്. കുറച്ച് ചിന്തിച്ച ശേഷം ഈ ചാന്‍സ് ഉപയോഗിക്കമെന്ന് മനസ്സുപറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ അവധി എടുത്ത ശേഷം പരിപാടിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ ജോലിയില്‍ തന്നെയായിരുന്നു.'

'അതിനു ശേഷം അമ്മയോട് പോയി ഞാന്‍ പറഞ്ഞു, ഇനി ഫ്രാന്‍സിലേയ്ക്ക് ഇല്ലെന്ന്. കാരണം മാത്രം പറഞ്ഞില്ല. അങ്ങനെ കമ്പനിയില്‍ വിളിച്ചു പറഞ്ഞ് രാജിവെച്ചു. അച്ഛന്‍ നല്ല പിന്തുണ തന്നിരുന്നു. എന്നാല്‍ ജോലി വിടുന്നതില്‍ അച്ഛന് ഭയമുണ്ടായിരുന്നു. ജോലി ഇല്ലാത്തൊരു ജീവിതത്തെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ രാജിവെച്ചോളൂ എന്നാണ് അച്ഛന്‍ പറഞ്ഞത്.'-കാര്‍ത്തിക് പറഞ്ഞു.

കാര്‍ത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയില്‍ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും. 'പേട്ട' വലിയ വിജയത്തിലേയ്‌ക്കെത്തിയപ്പോള്‍ പ്രതാപ് പോത്തന്‍ തന്നെ അഭിമാനപൂര്‍വം കാര്‍ത്തിക്കിനെയും ടീമിനെയും പ്രശംസിച്ച് കുറിപ്പ് എഴുതിയിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (29 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends