സോഷ്യല്‍ മീഡിയയിലെ ഞരമ്പ് രോഗിയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്

സിനിമാനടിമാരായ താരങ്ങളോട് സോഷ്യല്‍ മീഡിയ വഴി മോശമായി പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ കൂടുതലാണ്. പലപ്പോഴും നടിമാര്‍ ഇത് അവഗണിക്കാറാണ് പതിവ്. എന്നാല്‍ ചിലപ്പോഴെങ്കിലും അവരും പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ നടി നമിത പ്രമോദ് ഇത്തരം ഒരു സംഭവം ആരാധകരെ അറിയിച്ചിരിക്കുകയാണ്.
നിന്റെ വാഷ് ചെയ്യാത്ത ടീ ഷര്‍ട്ട് തരുമോയെന്നാണ് ഒരാള്‍ നമിതയ്ക്ക് മെസ്സേജ് അയച്ചത്. ഉടന്‍ തന്നെ നമിത മറുപടിയുമായി എത്തി. ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.'

നിമിഷങ്ങള്‍ക്കകം നമിതയുടെ മറുപടി വൈറലായി. വാഷ് ചെയ്യാത്ത നിരവധി ഷര്‍ട്ടുകള്‍ സ്ത്രീകള്‍ അയാളുടെ വിലാസത്തില്‍ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന നിരവധി കമന്റുകളും പ്രചരിച്ചു. നമിതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തു വരികയും ചെയ്തു.
https://www.facebook.com/Malayalivartha
























