ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ ലീന മരിയ പോള്‍ വീണ്ടും പൊലീസിന് മൊഴി നല്‍കി

ലീന മരിയ പോള്‍ വീണ്ടും പൊലീസിന് മൊഴി നല്‍കി. അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം ലീനയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘമാണ് വെടിവയ്പിന് പിന്നില്‍ എന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
25 കൊടിരൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തെ ലീനയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സംഘവുമായി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തില്‍ നേരത്തെ മൊഴിയെടുത്തപ്പോഴും കൃത്യമായ വിശദീകരണം ഉണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും വിളിപ്പിച്ചത്. തൃക്കാക്കര അസി. കമ്മീഷണര്‍ പി.പി. ഷംസിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരാകാതെ ലീന ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























