സെല്‍ഫി എടുക്കാന്‍ അരികിലെത്തിയ ആരാധകനെ ചൂടോടെ പറപ്പിക്കുന്ന വിക്രം:- പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

പ്രമുഖ ചാനലിന്റെ അവാര്‍ഡ് പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തിയ ആരാധകനൊപ്പം സെല്‍ഫിയെടുത്ത് മാതൃക കാട്ടിയ വ്യക്തിത്വത്തിന്റെ ഉടമയാണ് നടൻ ചിയാൻ വിക്രം. ചെറുവേഷങ്ങളില്‍ സിനിമയിലെത്തി ഒരുപാട് കഷ്ടപ്പെട്ട് ഉയരങ്ങളില്‍ എത്തിയതു കൊണ്ടാകാം സാധാരണക്കാരുടെ വികാരങ്ങള്‍ പെട്ടെന്ന് അദ്ദേഹത്തിനു മനസിലാകുന്നതും.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വിക്രം സെല്‍ഫിയെടുക്കാന്‍ വന്ന ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിൽ ഇപ്പോൾ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സെല്‍ഫി എടുക്കാന്‍ അരികിലെത്തിയ ആരാധകനെ ചൂടോടെ പറപ്പിക്കുന്ന വിക്രത്തിന്റെ വീഡിയോ എന്ന ശീര്‍ഷകത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
ചെന്നൈയില്‍ ജിം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു താരം. നൂറുകണക്കിന് ആരാധകര്‍ താരത്തെ ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം അതീവസന്തോഷവാനുമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ജിം സന്ദര്‍ശിക്കുന്നതിനിടെയാണ് ആരാധകരില്‍ ഒരാള്‍ വിക്രത്തിന് അരികിലേയ്ക്ക് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. തന്നോട് അനുവാദം വാങ്ങാതെ വന്നതിനാലാകും ആ ആരാധകനെ സൗമ്യനായി വിക്രം മാറ്റി നിര്‍ത്തി. എന്നാല്‍ താരം ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തില്‍ വിക്രത്തിന് പിന്തുണയുമായി ആരാധകര്‍ തന്നെ എത്തി. സെല്‍ഫി എടുക്കുമ്പോള്‍ ആരോടാണെങ്കിലും അനുവാദം ചോദിക്കണമെന്നും ഇതില്‍ വിക്രത്തെ കുറ്റംപറയാനാകില്ലെന്നും ആരാധകര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























