പൃഥ്വിയുടെ ആദ്യ സംവിധാനം... ലക്ഷദ്വീപിൽ ലൂസിഫറി'ന്റെ ലാസ്റ്റ് ചിത്രീകരണം പൂര്‍ത്തിയായി.. ചിത്രം മാര്‍ച്ച് 28 ന് തീയ്യേറ്ററുകളിലെത്തുമെന്ന് റിപ്പോർട്ടുകൾ

പൃഥ്വിയുടെ ആദ്യ സംവിധാനമാണ് ലൂസിഫർ എന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കിയുള്ള തന്റെ ആദ്യ സിനിമ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം മാര്‍ച്ച് 28 ന് തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് ലക്ഷദ്വീപ് കവരത്തി കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തിലായിരുന്നു ചിത്രത്തിന്റെ ലാസ്റ്റ് ഷോട്ട്. പൃഥ്വിരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്.. കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha
























