ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കള്‍ തന്നെയെന്ന് സാറാ അലി ഖാന്‍

താരപുത്രിയും നടിയുമായ സാറാ അലി ഖാന്‍ അടുത്തിടെ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
താന്‍ പ്രണയത്തിലായിരുന്നെന്നും ഡേറ്റിംഗ് നടത്തിയിരുന്നെന്നുമാണ് സാറ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ചെറുമകന്‍ വീര്‍ പഹാരിയയായിരുന്നു സാറയുടെ കാമുകന്‍. 2016ലായിരുന്നു ഇരുവരും പ്രണയത്തിലായതും ഡേറ്റിംഗ് നടത്തിയതും. എന്നാല്‍, ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ലെന്നും സാറ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, അതിന്റെ പേരില്‍ പിണങ്ങി നടക്കുന്നവരല്ല തങ്ങളെന്നും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്നും സാറ പറയുന്നു. ഇരുവരുടെയും നന്മയ്ക്കു വേണ്ടിയാണ് പിരിയാന്‍ തീരുമാനിച്ചത്. ഇതില്‍ പരസ്പരം കുറ്റപ്പെടുത്തലുകളൊന്നും ആവശ്യമില്ല.

ഇപ്പോള്‍ രണ്ടുപേരും സന്തുഷ്ടരാണ്. അവരവരുടെ കരിയറില്‍ ശ്രദ്ധിക്കുന്നു. എന്റെ ജീവിതത്തിലെ ഒരേയൊരു കാമുകനാണ് വീറെന്നും മറ്റാരെയും ഇതുവരെ പ്രണയിച്ചിട്ടില്ലെന്നും സാറ പറയുന്നു.

https://www.facebook.com/Malayalivartha


























