രണ്ടു പെൺകുട്ടികളുടെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവ നടൻ മരിച്ച നിലയിൽ... നാലുവർഷത്തിന് ശേഷം ഫേസ്ബുക് ഉപയോഗിച്ചത് കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ; വീഡിയോയ്ക്ക് പിന്നാലെ അന്വേഷണ സംഘം... മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം...

രണ്ടു പെൺകുട്ടികളുടെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവ നടൻ മരിച്ച നിലയിൽ. ഞെട്ടലോടെ സുഹൃത്തുക്കളും കുടുംബവും. മുംബൈ – ടെലിവിഷൻ നടൻ രാഹുൽ ദിക്ഷിത്തിനെ ഇന്ന് വെളുപ്പിന് ഓഷിവാരയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാർട്ടി കഴിഞ്ഞെത്തിയ രാഹുലിനെ മരണത്തിലേക്ക് നയിക്കുവാനുണ്ടായ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. രാഹുൽ ഫേസ്ബുക്കിൽ സജീവമല്ലെന്നതും ശ്രദ്ധേയമാണ്. 2018 ജൂൺ 15ന് ശേഷം ഇന്നലെയാണ് ഇയാൾ ഫേസ്ബുക് വീണ്ടും ഉപയോഗിച്ചതായി കാണുന്നത്. എന്നാൽ തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ചാണ് രാഹുലിന്റ പിതാവ് മഹേഷ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ശരീരത്തിൽ മുറിവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും മഹേഷ് പരാതിപ്പെടുന്നു. കൂടാതെ രാഹുലിന്റെ മരണത്തിന് ഉത്തരവാദി രൂപാലിയാണെന്നും ആരോപിച്ചാണ് മഹേഷിന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക് പോസ്റ്റ്.
ജയ്‌പൂർ സ്വദേശിയായ ഇയാൾ ഫാനിൽ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പാർട്ടിയിൽ പങ്കെടുത്തിരുന്നതിന്റെ വീഡിയോ രാഹുൽ തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. രണ്ടു പെൺകുട്ടികളുടെ നൃത്തമടങ്ങുന്ന വീഡിയോ രാഹുൽ തന്റെ മൊബൈൽ എടുത്തതാകാമെന്ന് സൂചന നൽകുന്നതാണ് പോസ്റ്റ് . നമ്മുടെ പ്രിയപ്പെട്ട ഗാനം എന്ന സന്ദേശത്തോടെ ലവ് യു എന്ന ഹാഷ് ടാഗോടെയാണ് അർദ്ധരാത്രിയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രൂപാലി കശ്യപിന് ടാഗ് ചെയ്ത വീഡിയോയിൽ രണ്ടു പെൺകുട്ടികൾ മാത്രമാണ് ഫ്രെയിമിൽ കാണുന്നത്. അടങ്ങാത്ത അഭിനയ മോഹവുമായി മുംബൈയിലെത്തി രാഹുലിനു ശ്രദ്ധിക്കപ്പെടുന്ന റോളുകളൊന്നും ഇനിയും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























