ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി- വെന്റിലേറ്ററിൽ നിന്ന് ഇന്ന് മാറ്റിയേക്കും

നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റരിൽ നിന്ന് ഇന്ന് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസര്‍മ്മര്‍ദ്ദം, രക്തത്തിലെ ഓക്സിജന്‍ ലവല്‍ ഇവയെല്ലാം സാധാരണ നിലയിലാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങുകയായിരുന്നു. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും നേരത്തേ നല്‍കിയ വെന്റിലേറ്റര്‍ സഹായം ഇപ്പോഴും തുടരുന്നുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അദ്ദേഹം ചികിത്സയിലുള്ള എറണാകുളം മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























