ചാര്‍ളി ചാപ്ലിന്‍ 2 ല്‍ അടിപൊളി നൃത്ത ചുവടില്‍ പ്രഭുദേവയും നിക്കിയും

ചാര്‍ളി ചാപ്ലിന്‍ 2 ല്‍ അടിപൊളി നൃത്ത ചുവടില്‍ പ്രഭുദേവയും നിക്കിയും തകര്‍ത്താടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചാര്‍ളി ചാപ്ലിന്‍ 2 എന്ന ചിത്രത്തിലെ ചിന്ന മച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ്. നേരത്തെ തന്നെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ തന്നെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പ്രഭുദേവയുടെ അടിപൊളി നൃത്ത ചുവട് കൂടി വന്നപ്പോള്‍ ചിത്രം ഒന്നു കൂടി കളറായിരിക്കുകയാണ്. ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാര്‍ളി ചാപ്ലിന്‍ 2 തെന്നിന്ത്യയിലെ മികച്ച താരനിരയാണ് അണിനിരക്കുന്നത്.
ഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അംരീഷ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിവയാണ്.

2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2. ജനുവരി 25 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

https://www.facebook.com/Malayalivartha


























