ഇഷ്ടപ്പെട്ടത് സ്വന്തമാക്കുന്നതിന് കോടികള്‍ മുടക്കുന്നതില്‍ നടിമാരും പിന്നിലല്ല

ഇഷ്ടപ്പെട്ടത് സ്വന്തമാക്കുന്നതിന് കോടികള്‍ മുടക്കുന്നത് താരങ്ങളുടെ ഒരു രീതിയാണ്. ഇപ്പോള്‍ മുംബയിലെ ജൂഹുവില്‍ മോഹവില നല്‍കി ആലിയ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 13.11കോടി രൂപയ്ക്കാണ് ആലിയ തനിക്ക് ഇഷ്ടപ്പെട്ട വീട് സ്വന്തമാക്കിയിരിക്കുന്നത്.
ഇതേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ മറ്റ് രണ്ട് വീടുകള്‍ കൂടി ആലിയയ്ക്ക് ഉണ്ട്. ജൂഹുവിലെ പോഷ് ഏരിയയിലാണ് ഈ സമുച്ചയം. 5.16കോടിയും, 3.83കോടിയും ചെലവാക്കിയാണ് ആലിയ അന്ന് ആ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയത്.
2300 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടാണിത്. ജനുവരി ഒമ്ബതിന് വീടിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞു.

13.11കോടി വീടിന് ചെലവാക്കിയതിന് പുറമെ 65.55ലക്ഷം രൂപ സ്റ്റാമ്ബ് ഡ്യൂട്ടിയ്ക്കായും ചെലവാക്കിയിട്ടുണ്ട്. ആലിയയുടെ സഹോദരി ഷഹിന്‍ ബട്ടും ഇവിടെ ആലിയയ്ക്ക് ഒപ്പമുണ്ട്.

https://www.facebook.com/Malayalivartha

























