അധോലോക നായകൻ വലയിൽ വീണു; ഇനി പുറത്തുവരുന്നത് നടി ലീനയുടെ ഞെട്ടിക്കുന്ന കഥകൾ

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലല്‍. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് രവി പൂജാരിയെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണിമുഴക്കുകയും ചെയ്തതിന് രവി പൂജാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റിലെന്നാണ് വിവരം.
മുബൈയിലെ ചെമ്പൂരില്‍ ഉദയം കൊണ്ടു രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജന്‍ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെയാണു പൂജാരി മാധ്യമ ശ്രദ്ധ നേടുന്നത്. തുടര്‍ന്നു ഹോട്ടല്‍ ഉടമകളില്‍ നിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ല്‍ ഛോട്ടാരാജന്‍ ബാങ്കോക്കില്‍ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേര്‍ന്നു പുതിയ സംഘമുണ്ടാക്കിയായിരുന്നു പിന്നീടിങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍.
2007ല്‍ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിനെയും 2009ല്‍ നിര്‍മാതാവ് രവികപൂറിനെയും ഇവരുടെ സിനിമയുടെ കഥയെച്ചൊല്ലി ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വര്‍ഷം ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തിയിരുന്നു. ചതിയന്മാരും കുബുദ്ധികളുമായവര്‍ക്കു നിയമ സഹായം ചെയ്യരുതെന്നായിരുന്നു അഭിഭാഷകനു കത്തു വഴി വന്ന ഭീഷണി.
പൂജാരിയുടെ നേതാവായിരുന്ന ഛോട്ടാ രാജന്റെ വീഴ്ച 2000ലെ ബാങ്കോക്ക് ആക്രമണത്തോടെയാരംഭിച്ചിരുന്നെങ്കിലും അടുത്തിടെ രാജന്‍ സംഘാംഗങ്ങളെ കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത് സംഘത്തെ തളര്‍ത്തി. സംഘാംഗങ്ങളായ അശോക് സാതാര്‍ഡേക്കര്‍, പോള്‍സണ്‍ ജോസഫ്, ജഗദീഷ് ബെല്‍നേക്കര്‍, രമേശ് പവാര്‍, ചിന്താമന്‍ ബേലേകര്‍ എന്നിവരെ മുന്‍പ് ചെമ്പൂര്‍ തിലക് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാര എന്ന് എഴുതിയിരുന്നു. ഇതാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.
കര്‍ണാടകയില്‍ ജനിച്ച രവി വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലി തേടി മുംബൈയിലേക്ക് വണ്ടികയറി. അന്ധേരിയിലെത്തിയ പൂജാരി അവിടെ ഗുണ്ടാസഘങ്ങളോടൊപ്പം ചേര്‍ന്നു. ബാലസള്‍ത്ത എന്ന ഗുണ്ടയെ വധിച്ചതോടെ പൂജാരി അധോലോക സംഘങ്ങള്‍ക്കിടയില്‍ 'ഹീറോ' ആയി. പിന്നീട് ഛോട്ടാ രാജന്റെ സംഘത്തിലെത്തി. ഛോട്ടാരാജന്റെ സഹായിയായി വര്‍ഷങ്ങളോളം മുംബൈ അധോലോകത്ത് വിലസിയ രവി പതുക്കെ ദുബായിയിലേക്ക് ചേക്കേറി. നിലവില്‍ ഓസ്ട്രേലിയയിലാണ് രവി പൂജാരിയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ വന്‍ നഗരങ്ങളില്‍ വലിയ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോള്‍. 19 കോടിയുടെ തട്ടിപ്പിന് ഇവരെയും കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയും ഡല്‍ഹിയില്‍ 2013-ലാണ് അറസ്റ്റ് ചെയ്തത്. തെക്കേ ഇന്ത്യയിലെ പല പ്രമുഖ നേതാക്കളുടെയും ബന്ധുവാണെന്ന് പറഞ്ഞായിരുന്നു സുകേഷിന്റെ തട്ടിപ്പുകള്‍. ഇയാളുടെ പേരില്‍ ബെംഗളൂരുവില്‍ മാത്രം 70 കേസുകള്‍ ഉണ്ടെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കില്‍നിന്ന് സുകേഷ് ചന്ദ്രശേഖറിനൊപ്പം ചേര്‍ന്ന് 19 കോടി തട്ടിയെടുത്തെന്നായിരുന്നു കേസ്. ഇവര്‍ തമ്മില്‍ പിന്നീട് തെറ്റി. ബെംഗളൂരുവിലായിരുന്ന ലീന പിന്നീട് കേരളത്തിലെത്തി അഭിനയരംഗത്ത് തുടരവെ ഇതറിഞ്ഞ് സുകേഷ് വീണ്ടും എത്തി ചങ്ങാത്തത്തിലായെന്നാണ് അന്ന് ലീന പോലീസിനു നല്‍കിയിരുന്ന മൊഴി.
2015-ല്‍ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീനയെയും സുഹൃത്ത് ചന്ദ്രശേഖറിനെയും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസുകളുടെയും ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല.
എന്നാല്‍ രവി പൂജാരയെപ്പോലെ അധോലോക ബന്ധമുള്ളയാള്‍, ഇത്തരമൊരു നീക്കം നടത്തുമോയെന്ന് പോലീസിന് സംശയമുണ്ട്. വെറും കടലാസില്‍ രവി പൂജാര എന്നെഴുതി ഇടുകയായിരുന്നു. ഇതും സംശയമുണര്‍ത്തുന്നു. കോണിപ്പടിയുടെ അധികം മുകളിലേക്ക് അക്രമി പോയിട്ടില്ല. മുകളില്‍ ആദ്യം ഡെന്റല്‍ ക്ലിനിക്കാണ്. അതുകഴിഞ്ഞാണ് ബ്യൂട്ടി പാര്‍ലര്‍. അതിനടുത്തേക്ക് പോലും എത്താതെ ഇങ്ങനെയൊരു നീക്കം സംഘം എന്തിനാണ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല. നടി സ്ഥലത്തുള്ള ദിവസമല്ല അക്രമത്തിന് തിരഞ്ഞെടുത്തതും. ഉച്ചത്തില്‍ പാട്ടുവച്ചിരുന്നതിനാല്‍ വെടിയൊച്ച കേട്ടില്ലെന്നാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയെന്നറിയുന്നു.
https://www.facebook.com/Malayalivartha

























