Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

സിനിമയിലേക്ക് തിരികെ എത്താൻ ആഗ്രഹിച്ച മകനെ കണ്ടത് കൊല്ലപ്പെട്ട നിലയിൽ.. വിവാഹ പ്രായമെത്തിയ മകളെ കൈപിടിച്ച് ഏൽപ്പിക്കാൻ പോലും വകയില്ലാതെ ഒരു കാലത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച പി.കെ.ആര്‍. പിള്ള മലയാളികളുടെ നൊമ്പരമാകുന്നു... കൂടെ നിന്ന് വഞ്ചിച്ച ഉറ്റു സുഹൃത്തുക്കൾ ബിസിനസ്സ് സാമ്രാജ്യം കയ്യടക്കിയപ്പോൾ മരുന്നിനു പോലും വകയില്ലാത്തെ കടക്കെണിയില്‍ അകപ്പെട്ട ആ നിർമ്മാതാവിനെഅന്വേഷിച്ചു വരാന്‍ ഇന്നൊരു സൂപ്പർ താരങ്ങളുമില്ല സിനിമാക്കാരുമില്ല

08 FEBRUARY 2019 02:33 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ, പ്രിയദർശൻ തുടങ്ങി നിരവധി പ്രതിഭകളുടെ വളർച്ചയിൽ നിർണായക പങ്കുണ്ടായിരുന്നു പിള്ളക്കും ഷിർദിസായി ക്രിയേഷൻസിനും. പ്രതാപകാലത്തിന്റെ ശേഷിപ്പായി ഇന്ന് വീട് മാത്രമാണ് സ്വന്തമായുള്ളത്. ഇത് വിറ്റാൽ പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവരും. നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടുന്ന കുടുംബം പഴയ സിനിമയുടെ സാറ്റലൈറ്റ് അവകാശമെങ്കിലും കിട്ടുമോ എന്നറിയാൻ പലയിടങ്ങൾ കയറിയിറങ്ങുകയാണ്. മലയാളികളുടെ മനം കവർന്ന ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് പി.കെ.ആര്‍. പിള്ള സമ്മാനിച്ചത്. എന്നാൽ ആ സിനിമകളുടെ നിര്‍മാതാവ് ഇന്ന് മരുന്നിനുപോലും വകയില്ലാതെ രോഗക്കിടക്കയിലാണ്. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആർ പിള്ളയുടെ ബിസിനസ് സംരംഭങ്ങൾ മുംബയിലായിരുന്നു.

പ്രതാപകാലത്ത് മുംബയ് മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇന്ദിരാഗാന്ധിയുടെ അടുത്ത സൗഹൃദം സ്ഥാപിച്ചു. 35 വർഷം മുമ്പ് ചെന്നൈയിൽ എത്തിയ കാലത്താണ് ആദ്യസിനിമ നിർമിച്ചത്- വെപ്രാളം. അതിൽ ഇരട്ടറോളിൽ അഭിനയിച്ചു. എൺപതുകളുടെ തുടക്കം മുതൽ 20 വർഷത്തിനിടെ 22 സിനിമകൾ. ബിസിനസ് തകർന്നപ്പോൾ എല്ലാം മതിയാക്കി പത്തു വർഷം മുൻപ് തൃശൂർ പട്ടിക്കാട് കമ്പനിപ്പടിയിൽ താമസമായി. ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ് സാധ്യമാകുമെന്നും വിശ്വസിച്ചു. എന്നാല്‍, കഴിഞ്ഞവര്‍ഷം സിദ്ധു ദുരൂഹമായി മരിച്ചതോടെ അദ്ദേഹം മാനസികമായി തകര്‍ന്നു. മറവിയുടെ ലോകത്താണെങ്കിലും മകന്‍ വരുന്നതും നോക്കി ഇന്നും ജനലിലൂടെ കാത്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ അടിവേരുകള്‍ നഷ്ടപ്പെട്ട് പത്തുവര്‍ഷം മുമ്പാണ് കൂത്താട്ടുകുളത്തുനിന്നും തൃശൂര്‍-പീച്ചി കമ്പനിപ്പടിയിലെ വീട്ടിലേക്ക് പി.കെ.ആര്‍. പിള്ളയും കുടുംബവും എത്തിയത്.

അക്കാലത്ത് ആറുകോടിയിലധികം രൂപ മതിപ്പുള്ള വീടും സ്ഥലവും കേവലം 70 ലക്ഷത്തിനു വില്‍ക്കേണ്ടി വന്നു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ബാക്കിയുള്ള സമ്പാദ്യം. 85 വയസ്സുള്ള പിള്ളയുടെ ആദ്യഭാര്യ മരിച്ചു. മൂന്നു വർഷം മുമ്പ് മോൻ സിദ്ധു കൂടി മരിച്ചതോടെയാണ് ഓർമ്മ നഷ്ടമായത്. നിർമ്മിച്ച ചില സിനിമകൾ ഹിറ്റായെങ്കിലും പലതും നഷ്ടമായിരുന്നു. മുംബയിലും ചെന്നൈയിലും ഉണ്ടായിരുന്ന സ്ഥലങ്ങൾ വിറ്റു. ബിസിനസ് തകർന്നു.

കൂത്താട്ടുകുളത്തെ കോടികൾ വിലവരുന്ന സ്ഥലം ഒരു നിർമ്മാതാവ് കൈക്കലാക്കി. 22 സിനിമകൾ നിർമിക്കുകയും രണ്ടു സിനിമയിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹത്തിന് പെൻഷനു പോലും അർഹതയില്ലേ എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. കൈയിൽ കാശില്ലാതായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ല. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഫോണില്‍ പോലും ആരും വിശേഷങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ദാരുണാവസ്ഥ പുറത്തു വന്നതോടെ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്നും ജോണ്‍സന്‍ മഞ്ഞളി ഉള്‍പ്പെടെ പലരും വിളിച്ചു വിശേഷങ്ങള്‍ തിരക്കി.

നിര്‍മാതാവ് സുരേഷ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ നേരിലും അല്ലാതെയും സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം പ്രതീക്ഷിക്കുന്നത്. ഷിര്‍ദിസായി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് ഇദ്ദേഹം. അദ്ദേഹത്തിന്റ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരില്‍ പലരും സ്വന്തമാക്കിയതോടെയാണ് പ്രതിസന്ധിയിലായത്.

തീയറ്ററുകള്‍ നിറഞ്ഞോടിയ ഈ ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം ആരുടെ കൈവശമാണെന്നറിയാതെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ കയറിയിറങ്ങുകയാണ് പി.കെ.ആര്‍. പിള്ളയുടെ കുടുംബം. ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് 85 വയസിന്റെ അവശതകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഓര്‍മയില്ല. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്. ഇതോടെയാണ് മലയാള ചലച്ചിത്ര ലോകത്തെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവിന്റെ ഇപ്പോഴത്തെ സ്ഥിതി പുറംലോകമറിഞ്ഞത്.

നിര്‍മാതാവ് സജി നന്ത്യാട്ടിലാണ് ഇദ്ദേഹത്തിന്റെ സ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. 22 സിനിമകളാണ് പി.കെ.ആര്‍. പിള്ള നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളായിരുന്നു മിക്കതും. ചിത്രങ്ങളുടെ അവകാശം കൈവശപ്പെടുത്തിയവര്‍ കോടികളുടെ സാറ്റെലെറ്റ് തുക സമ്പാദിക്കുമ്പോഴാണ് ആ ചിത്രങ്ങളുടെ നിര്‍മാതാവ് ചികിത്സയ്ക്കു പോലും ബുദ്ധിമുട്ടുന്നത്. സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് അഗ്രഹിച്ചിരുന്നതായി ഭാര്യ രമ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (29 minutes ago)

പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി  (52 minutes ago)

350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN  (1 hour ago)

മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങുന്നു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കാരണം കണ്ട് ഞെട്ടി  (1 hour ago)

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു  (1 hour ago)

ഐ ഇ ഡി സി സമ്മിറ്റ് - 2025 ഡിസംബർ -22 ന് കാസർഗോഡ്...  (1 hour ago)

അഞ്ച് നായാപൈസ ഖജനാവില്‍ ഇല്ലാതെ കേരളം കടത്തിന്റെ കാണക്കയത്തിലേക്ക് ആണ്ടുകൊണ്ടിരിക്കുന്നു; നവകേരള സര്‍വെ എന്ന പേരില്‍ സര്‍ക്കാരിന്റെ ചെലവില്‍ സ്‌ക്വാഡ് രൂപീകരിക്കാനുള്ള ശ്രമം; ശക്തമായി എതിര്‍ത്ത് പ്രതി  (2 hours ago)

കൂറ്റന്‍പാറ ഇക്കോടൂറിസം പദ്ധതിക്ക് ഏഴ് കോടി രൂപയുടെ അനുമതി...  (2 hours ago)

ഐ ബൈ ഇൻഫോപാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്...  (2 hours ago)

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ട് വിലപ്പെട്ട ജീവനുകൾ നഷ്ടമായി; കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റി; വിമർശനവുമായി എഐസിസി ജനറല  (2 hours ago)

നാല് വയസ്സുകാരന്‍ മകനുമായി പിതാവ് സ്വകാര്യ ബസിന് മുന്നില്‍ ചാടി ആത്മഹത്യശ്രമം  (2 hours ago)

പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്വം ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ബി ജെ പി യെ; തിരുവനന്തപുരത്തെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്  (2 hours ago)

ഡെസ്റ്റിനേഷൻ ചലഞ്ച്: ചാത്തമംഗലം പഞ്ചായത്തിലെ ടൂറിസം പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്...  (2 hours ago)

വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്‍: കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്‍...  (2 hours ago)

ഒരു രാഷ്ട്രീയ പ്രവര്‍ത്തനം എന്ന പേരില്‍ സിപിഎമ്മിന് അവരുടെ പ്രവര്‍ത്തകരെ കേരളത്തിലെ എല്ലാ വീടുകളിലും അയയ്ക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്; സര്‍ക്കാരിന്റെ നികുതിപ്പണം കൊണ്ട് എല്‍ഡിഎഫിന്റെ സ്‌ക്വാഡ് വ  (2 hours ago)

Malayali Vartha Recommends