സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ, ബൈക്കപകടത്തിൽപ്പെട്ട് മുക്കാല്‍ മണിക്കൂറോളം സഹായിക്കാനാരുമില്ലാതെ നടുറോഡിൽ- മരണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ടത് വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്...

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ അവതാരകയും,നടിയുമായ രഞ്ജിനി ഹരിദാസും പങ്കെടുത്തിരുന്നു. മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. നിലപാടുകളും അഭിപ്രായവുമൊക്ക അതാത് സമയത്ത് തന്നെ തുറന്നു പ്രകടിപ്പിച്ചിരുന്നു രഞ്ജിനി. ജീവിതത്തില്‍ താന്‍ ഇത്രയും ബോള്‍ഡായതിനെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ അവര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. അപ്രതീക്ഷിതമായാണ് താരം പരിപാടിയില്‍ നിന്നും പുറത്തായത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് താരമെത്തിയിരുന്നു.
സാഹസികതയോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് രഞ്ജിനി ഹരിദാസ്. കാശ്മീര്‍ യാത്രയ്ക്കിടയില്‍ നേരിട്ട അപകടത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലായാണ് ഇവര്‍ ഇകേക്കുറിച്ച് സംസാരിച്ചത്. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു താനെന്നായിരുന്നു താരം പറഞ്ഞത്. തങ്ങള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
കാറ്റടിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. തനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണതെങ്കില്‍ അന്ന് മരിച്ചേനെ. ഭാഗ്യം കാരണമാണ് അന്ന് താന്‍ രക്ഷപ്പെട്ടത്. മുക്കാല്‍ മണിക്കൂറോളമാണ് ആരും സഹായിക്കാനില്ലാതെ അവിടെ കിടന്നത്. തങ്ങള്‍ക്ക് മുന്‍പേ പോയവര്‍ അപകടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും രഞ്ജിനി പറയുന്നു.
https://www.facebook.com/Malayalivartha






















