പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചിട്ടും, പുരുഷന്‍മാരെ നല്ല ഭര്‍ത്താക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെടുന്നതായി നടി ജയപ്രദ

പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിച്ചെങ്കിലും പുരുഷന്‍മാരെ നല്ല ഭര്‍ത്താക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെട്ടതായി ജയപ്രദ.
വിവാഹ ശേഷം ഭര്‍ത്താവ് എങ്ങനെയായാലും അവരെ അംഗീകരിക്കണം എന്നാണ് സമൂഹം പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിച്ചതെന്നും താരം പറഞ്ഞു. താനിപ്പോള്‍ ‘പെര്‍ഫക്ട് പതി’ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സീരിയലില്‍ അമ്മയും അമ്മായി അമ്മയായും അഭിനയിക്കുന്നുണ്ട്. മാതാപിതാക്കള്‍ മക്കളെ മനസിലാക്കണം എന്നാല്‍ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















