ബ്രിംഗ് ബാക്ക് അഭിനന്ദന്‍... ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍

വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. 'അഭിനന്ദന്‍,? രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു'. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ വേണ്ടി ആവശ്യം ഉയരുകയാണ്. ഇതിനായി 'ബ്രിംഗ് ബാക്ക് അഭിനന്ദന്‍' എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ കാമ്ബയിനും ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ എത്രയും വേഗം സുരക്ഷിതനായി തിരികെയെത്തിക്കണമെന്ന് ഇന്ത്യ നേരത്തെ താക്കീത് നല്‍കിയിരുന്നു. പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് അധീന കാശ്മീരില്‍ അകപ്പെട്ടത്. തുടര്‍ന്ന് പാക് സൈന്യവും പ്രദേശവാസികളും ചേര്‍ന്ന് സുരക്ഷാ സേനയ്ക്ക് നല്‍കുകയായിരുന്നു.ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഭീകര സംഘടന ക്യാമ്ബുകളില്‍ നടത്തിയ മിന്നലാക്രമണത്തെയും മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















