കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ് ധരിച്ച് നെഞ്ചില്‍ നീല റോസപ്പൂ പതിപ്പിച്ച് സാനിയ; വൈറലായ ഈ ചിത്രത്തിന് പിന്നിൽ....

സാനിയ ഇതിനു മുന്‍പും കയ്യില്‍ പച്ച കുത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. എന്നാലിപ്പോഴിതാ നെഞ്ചില്‍ നീല റോസപ്പൂ പതിപ്പിച്ച് ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. നെഞ്ചിന്റെ മുകളില്‍ റോസപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ് ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാല്‍പ്പനിക മന്നേറ്റത്തിന്റെ പ്രചോദനമായ നീലപ്പൂവ് പശ്ചാത്യകാലയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അന്തമില്ലാത്തതും എത്തിപ്പെടാനാവാത്തതുമായവയ്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റേയും സ്നേഹത്തിന്റേയും പ്രപഞ്ചാതീതമായ പ്രയത്നത്തിന്റേയും പ്രതീകമാണ്. വസ്തുക്കളുടെ സൗന്ദര്യത്തേയും പ്രതീക്ഷയെയുമാണ് നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്- എന്നുമാണ് സാനിയ കുറിച്ചിരിക്കുന്നത്. താരങ്ങളിൽ പച്ചകുത്തുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. ഭാവന , അര്‍ച്ച കവി, ലെന , റിമ, നമിത, മമ്ത എന്നിവര്‍ നേരത്തെ തന്നെ ടാറ്റു അടിച്ചിരുന്നു. ഇവർക്കിടയിലേക്കാണ് ഇപ്പോൾ സാനിയയും താരമായി മാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























